Flash News

Nattu Media

സന്നദ്ധമായൊരു തലമുറക്കായ്


മുക്കം. മാവൂർ ക്ലസ്റ്ററുകളിലെ എൻ. എസ്. എസ് യൂണിറ്റുകളുടെ  'സന്നദ്ധം' പരിപാടിയുടെ ഉദ്ഘാടനം മുക്കം എം. കെ. എച്ച്. എം. എം.ഒ. വി എച്ച് എസ് എസ് ഫോർ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് നടത്തി. കാരശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് 
ശ്രീ. ജംഷീദ് ഒളകര ഉദ്ഘാടനം നിർവഹിച്ചു.

 സ്കൂൾ പ്രിൻസിപ്പൽ അധ്യക്ഷ സ്ഥാനം വഹിച്ചു.മുക്കം ഫയർ സ്റ്റേഷൻ ഓഫീസർ ശ്രീ. എം. എ ഗഫൂർ ഓറിയൻ്റേഷൻ ക്ലാസ്സിനു നേതൃത്വം നൽകി. ജീവൻ രക്ഷക്കായുള്ള അടിയന്തിര സുരക്ഷ മാർഗ്ഗങ്ങളെ കുറിച്ചായിരുന്നു ക്ലാസ്സ്.മാവൂർ ക്ലസ്റ്ററിന് കീഴിലെ വിവിധ വിദ്യാലയങ്ങളിലെ എൻ. എസ്.എസ് വിദ്യാർത്ഥികൾ പരിപാടിയിൽ പങ്കെടുത്തു. മാവൂർ ക്ലസ്റ്റർ കോർഡിനേറ്റർ ശ്രീമതി. സില്ലി. ബി.കൃഷ്ണൻ പരിപാടിക്ക് സന്ദേശം നൽകി. സ്കൂൾ കോർഡിനേറ്റർ ശ്രീമതി.കെഎം ഷെറിൻ. , അധ്യാപകരായ സി കെ ബിനി . ലിജി, ' ജൂബി ജോസ് എന്നിവർപരിപാടിയിൽ പങ്കാളികളായി.സ്കൂൾ
എൻ. എസ്.എസ് യൂണിറ്റ് ലീഡർമാരാ യു പി യറഫീഹ ജൽവ ,ഫാത്തിമ സന എന്നിവർ പരിപാടിയുടെ അഭിപ്രായം പറഞ്ഞു.
അധ്യാപികയായ നൗഷിന പരിപാടിക്ക് നന്ദി പറഞ്ഞു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)