Flash News

Nattu Media

എൽ.എസ്.എസ്, യു.എസ്.എസ് മാതൃക പരീക്ഷ നടത്തി.

പന്നിക്കോട് എയുപി സ്കൂളിൽ എൽ.എസ്.എസ്, യു.എസ്.എസ് മാതൃക പരീക്ഷ നടത്തി. സ്കൂളിന്റെ പരിസര  പ്രദേശങ്ങളിലുള്ള എൽപി സ്കൂളിലെ കുട്ടികൾ എൽ.എസ്.എസ് പരീക്ഷയിൽ പങ്കെടുത്തു.

അധ്യാപകരും പി.ടി.എ ,എം.പി.ടി.എ , മാനേജ്മെൻറ് സംയുക്തമായി നടത്തപ്പെട്ട മോഡൽ പരീക്ഷ കുട്ടികൾക്ക് പുതിയ അനുഭവങ്ങൾ സമ്മാനിച്ചു.150 ഓളം കുട്ടികൾ പരീക്ഷയിൽ പങ്കെടുത്തു.

 പരിപാടിയിൽ HM ഗൗരി ടീച്ചർ സ്വാഗതം ചെയ്തു.മാനേജർ കേശവൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡൻറ് ബഷീർ പാലാട്ട് അധ്യക്ഷനായി.അധ്യാപകരും എം.പി.ടി.എ  മെമ്പർമാരായ റൂബിയ കീഴുപറമ്പ്, മുഫീദ പന്നിക്കോട് , ഗോപിക അനു എന്നിവർ പരീക്ഷ നിയന്ത്രിച്ചു. റസ് ല ടീച്ചർ നന്ദി പറഞ്ഞു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)