CH ക്ലബ്ബ് കിഴുപറമ്പ് സംഘടിപ്പിച്ച 22-ാം മത് ഉത്തര മേഖല ജലോത്സവത്തിൽ സെകന്റ് റണ്ണറപ്പ് കരസ്ഥമാക്കിയ കളേഴ്സ് ക്ലബ്ബിന്റെ തുഴച്ചിൽ ക്കാരെയും , ജലോത്സവത്തിൽ പങ്കെടുത്ത .മുഴുവൻ ടീമിലെ അമരക്കാരെയും ആദരിച്ചു.ഹബീബ് പി.പി യുടെ അധ്യക്ഷതയിൽ മുക്കം ഫയർ ഓഫീസർ എം.എ ഗഫൂർ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ
മികച്ച കർഷകനായ് തിരെഞ്ഞെടുത്ത അബ്ദുള്ള ഇയ്യത്തിങ്ങലിന്
കിഴുപറമ്പ് ഗ്രാമ പഞ്ചായത്ത് മെമ്പർ അസ്‌ലം പി .കെ മെമന്റൊ നൽകി ആദരിച്ചു
പരിപാടിയിൽ
നിസാർ വൈ.പി, റഫീഖ് സി.പി, സൈദ് പി ,രാജൻ പി , ഷൗക്കത്ത് എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു.ക്ലബ്ബ് സെക്രട്ടറി വാഹിദ് എടപ്പറ്റ സ്വാഗതവും രാജേഷ് പി നന്ദിയും രേഖപ്പെടുത്തി
Tags:
KIZHUPARAMB
