Flash News

Nattu Media

മലപ്പുറത്ത് സെവന്‍സിനിടെ 'തല്ലുമാല' ; മത്സരം കാണാന്‍ ഗേറ്റ് തകര്‍ത്ത് കാണികള്‍; ഒഴിവായത് വന്‍ ദുരന്തം


മലപ്പുറം തിരൂരങ്ങാടിയില്‍ ഫുട്‌ബോള്‍ മത്സരം കാണാന്‍ സ്റ്റേഡിയത്തിന്റെ ഗേറ്റ് തകര്‍ത്ത് അകത്ത് കയറി കാണികള്‍. കഴിഞ്ഞ ദിവസം രാത്രി ഒന്‍പത് മണിയോടെ തിരൂരങ്ങാടി ഗവ. ഹൈസ്‌കൂള്‍ മൈതാനത്താണ് സംഭവം. അഖിലേന്ത്യാ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റിലെ ക്വാര്‍ട്ടര്‍ഫൈനല്‍ മത്സരം കാണാന്‍ ടിക്കറ്റ് കിട്ടാഞ്ഞതോടെയാണ് കാണികള്‍ സ്റ്റേഡിയത്തിലേക്ക് ഇരച്ച് കയറിയത്. ബെയ്സ് പെരുമ്പാവൂരും ഫിഫ മഞ്ചേരിയും തമ്മിലായിരുന്നു മത്സരം. തിരൂരങ്ങാടി സ്‌പോര്‍ട്‌സ് അക്കാദമിയിലായിരുന്നു സെവന്‍സ് മത്സരം സംഘടിപ്പിച്ചിരുന്നത്. ക്വാര്‍ട്ടര്‍ഫൈനല്‍ മത്സരം കാണാന്‍ തിക്കും തിരക്കും കൂടിയതോടെ ടിക്കറ്റ് വില്‍പ്പന വേഗത്തില്‍ കഴിഞ്ഞു. കളി തുടങ്ങുന്നതിനു മുന്‍പുതന്നെ ഗാലറി നിറഞ്ഞതോടെ സംഘാടകര്‍ മൈതാനത്തിലേക്കുള്ള ഗേറ്റ്പൂട്ടിയിട്ടിരുന്നു. ഇതോടെ ടിക്കറ്റ് കിട്ടാതെ നൂറുകണക്കിന് ആരാധകര്‍ നിരാശരായി.

കളി കാണാന്‍ സാധിക്കില്ലെന്ന നിരാശയില്‍ നൂറ് കണക്കിന് ആരാധകരാണ് മൈതാനത്തിന് പുറത്ത് തടിച്ചുകൂടിയത്. ഒടുവില്‍ കളിതുടങ്ങുന്നതിന് മുമ്പായി ഇവര്‍ ഗേറ്റ് തള്ളിത്തുറന്ന് അകത്തേക്ക് പ്രവേശിക്കുകയുമായിരുന്നു. ആള്‍ക്കൂട്ടം ഇരച്ച് കയറിയതോടെ ഗേറ്റ് തകര്‍ന്നു. സംഘാടകര്‍ക്ക് നിയന്ത്രിക്കാനാകാത്തവിധമാണ് കാണികള്‍ ഇടിച്ചുകയറിയത്. മത്സരത്തില്‍ ബെയ്സ് പെരുമ്പാവൂര്‍ മൂന്നു ഗോളുകള്‍ക്ക് ഫിഫ മഞ്ചേരിയെ പരാജയപ്പെടുത്തി സെമിഫൈനലില്‍ പ്രവേശിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)