വിശ്വമാനവിതക്ക് വേദവെളിച്ചം എന്ന പ്രമേയവുമായി കരിപ്പൂരിൽ ഫെബ്രുവരിയിൽ നടക്കുന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് KNM എരഞ്ഞിമാവ് യൂണിറ്റ് കുടുംബ സംഗമം സംഘടിപ്പിച്ചു. കെ എൻ എം മണ്ഡലം പ്രസിഡണ്ട് പി എ ആസാദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കാലികപ്രശസ്തമായ പ്രമേയങ്ങളാണ് മുജാഹിദ് പ്രസ്ഥാനം മുൻപ് നടത്തിയിട്ടുള്ള സമ്മേളനങ്ങൾ സമൂഹത്തിൽചർച്ച ചെയ്തിട്ടുള്ളത് അതിന്റെ ഗുണഫലങ്ങൾ സമൂഹം ചർച്ച ചെയ്യപ്പെടുകയും അനുഭവം അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. ഈ സമ്മേളനവും കാതലായ പ്രമേയമാണ് ചർച്ച ചെയ്യപ്പെടുന്നത്. ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് പി എ ആസാദ് മാസ്റ്റർ പറഞ്ഞു. റഫീഖ് ബാബു ടി സ്വാഗതവും ജാഫർ ടി കെ അധ്യക്ഷത വഹിച്ചു
Tags:
PANNICODE
