കൊടിയത്തൂർ: കഴുത്തൂട്ടി പുറായ ഗവ: എൽ പി സ്കൂൾ "ZOOM ZIYEKH"എന്ന പേരിൽ നടന്ന വാർഷിക 'സ്പോർട്സ് ഡേ' കുട്ടികൾക്ക് നവ്യാനുഭവമായി.ഓട്ടം, ചാട്ടം, റിലേ, തുടങ്ങി വിവിധതരം മത്സരങ്ങൾ നടന്നു.മത്സര വിജയികൾക്കുള്ള മെഡൽ വിതരണം വാർഡ് മെമ്പർ എം ടി.റിയാസ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് എ കെ. റാഫി അധ്യക്ഷത വഹിച്ചു, എസ് എം സി ചെയർമാൻ ശിഹാബ് തൊട്ടിമ്മൽ, പിടിഎ വൈസ് പ്രസിഡണ്ട് ഷംസുദ്ദീൻ കുന്നത്ത്, എം പി ടി എ ചെയർപേഴ്സൺ ജുവൈരിയ ശഫ്രീൻ, വി വി നൗഷാദ്, ഹാരിസ് അമ്പലക്കണ്ടി, ഷമീർ ചാലക്കൽ, സി അബ്ദുൽ കരീം മാസ്റ്റർ, തുടങ്ങിയവർ സംസാരിച്ചു. ഫരീദ പൊക്കുന്ന്,ഷമീറ കക്കോടി, റസിയ കമ്പളത്ത്, ലുലു കാമിൽ, ഷഫീറ ചേന്നമംഗലൂർ, റാഹില ചെറുവാടി, തുടങ്ങിയവർ നേതൃത്വം നൽകി
Tags:
KODIYATHUR
