കുന്നമംഗലം:- ചാത്തമംഗലം ഗ്രാമപഞ്ചായത്തിൽ 12ആം വാർഡിലെ കുടുംബശ്രീയുടെ “പുഞ്ചിരി“ യൂണിറ്റിൽ പ്രസിഡന്റ് അറിയാതെ വ്യാജ രേഖ ചമ്മച്ച് SBI- NIT ബ്രാഞ്ചിൽ നിന്നും 20 ലക്ഷം രൂപതട്ടിയെടുത്ത സംഭവത്തിൽ യൂത്ത് കോൺഗ്രസ് പരാതി നൽകി
പതിനൊന്ന് അംഗങ്ങൾ ഉള്ള യൂണിറ്റിൽ യഥാർത്ഥ പ്രസിഡന്റ് അറിയാതെ റാബിയ എന്ന വ്യക്തി പ്രസിഡന്റാണെന്ന വ്യാജ രേഖ തയ്യാറാക്കി മറ്റു അംഗങ്ങളുടെ ഒപ്പും ഇട്ട് പഞ്ചായത്ത് CDS ചെയർപേഴ്സൺ NP കമലയുടെ ശുപാർശയോടെയാണ് ലോൺ തരപ്പെടുത്തിയെടുത്തത്. ലോൺ തിരിച്ചടവ് മുടങ്ങിയപ്പോൾ ആണ് മറ്റു അംഗങ്ങൾ പോലും തങ്ങളുടെ പേരിൽ ലോൺ എടുത്ത വിവരം അറിയുന്നത്
സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ചാത്തമംഗലം മണ്ഡലം കമ്മിറ്റി കുന്നമംഗലം പോലീസിലും, ജില്ലാ കുടുംബശ്രീ മിഷനിലും, വിജിലൻസ് DYSP ക്കും പരാതി നൽകി.യൂത്ത് കോൺഗ്രസ് ചാത്തമംഗലം മണ്ഡലം നേതാക്കളായ പി പി അബ്ദുൽ ഹമീദ് മലയമ്മ, ഫൈജാസ് എരഞ്ഞിപ്പറമ്പ് എന്നിവർ ആണ് പരാതി നൽകിയത്.
