ശാസ്ത്ര പഠനം രസകരമാക്കാനും ശാസ്ത്ര പ്രവർത്തനങ്ങളിൽ താൽപര്യം വർധിപ്പിക്കാനും കിഴുപറമ്പ് GVHSS ൽ ശാസ്ത്ര പരീക്ഷണ ശിൽപശാല സംഘടിപ്പിച്ചു. കിഴുപറമ്പ് പഞ്ചായത്തിലെ നാലാം ക്ലാസുകളിലെ തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്കാണ് സ്കൂൾ ശാസ്ത്ര ക്ലബ്ബിൻ്റെ കീഴിൽ പ്രത്യേക ശിൽപശാല സംഘടിപ്പിച്ചത്.
ഹെഡ്മാസ്റ്റർ കെ.സുരേഷ് ഉദ്ഘാടനം ചെയ്തു.
ശാസ്ത്രാധ്യാപകനും സയൻസ് റിസോഴ്സ് പേഴ്സണുമായ പി.എസ്. മനോ മോഹൻ ശിൽപശാലക്ക് നേതൃത്വം നൽകി. പത്തോളം പരീക്ഷണങ്ങളും ഉപകരണങ്ങളും ശിൽപശാലയിൽ രൂപപ്പെട്ടു.
അധ്യാപകരായ വിഷഹീദ്, പി.കെ.പ്രകാശൻ,എസ്. ബേബി ശബ്ന തുടങ്ങിയവർ പ്രസംഗിച്ചു. കൺവീനർ കെ. സജിത സ്വാഗതവും ടി.ഷിജി നന്ദിയും പറഞ്ഞു. അധ്യാപകരായ സി.കെ. റസിയ, എം.കെ. മാജിദ, കെ. അമീന, ഷമിന തുടങ്ങിയവർ നേതൃത്വം നൽകി.

