Flash News

Nattu Media

മുസ്ലിം ലീഗ് എംഎൽഎ ഓഫീസ് മാർച്ച് നാളെ


തിരുവമ്പാടി നിയോജകമണ്ഡലം മുസ്ലിം ലീഗ് സംഘടിപ്പിക്കുന്ന എംഎൽഎ ഓഫീസ് മാർച്ച് നാളെ രാവിലെ 10 മണിക്ക് നടക്കും. മുക്കം പാലത്തിനു സമീപത്തുള്ള മിനി പാർക്കിൽ നിന്ന് ആരംഭിക്കുന്ന മാർച്ച് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് ഉദ്ഘാടനം നിർവഹിക്കും

 നിയോജക മണ്ഡലത്തിൽ സിപിഎം നേതൃത്വവും എംഎൽഎയും നടത്തുന്ന അഴിമതിക്കും വികസന മുരടിപ്പിനും  സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ബജറ്റിൽ മണ്ഡലത്തിന് കാര്യമായി ഒന്നും വാങ്ങിയെടുക്കുന്നതിൽ കാണിച്ച അമാന്ധതക്കുമെതിരെയാണ് മാർച്ച്.

 യുഡിഎഫ് ഗവൺമെൻറ് പ്രഖ്യാപിച്ച മുക്കം ഗവൺമെൻറ് പോളിടെക്നിക് തിരുവമ്പാടി കെഎസ്ആർടിസി സബ് ഡിപ്പോ കെട്ടിടം തുടങ്ങിയവ സമ്പൂർണ്ണമായും അവഗണിച്ചിരിക്കുകയാണ്.മാവൂർ - കൂളിമാട് - എരഞ്ഞിമാവ് റോഡും ഈങ്ങാപ്പുഴ - കണ്ണോത്ത് റോഡും പ്രവർത്തി കഴിഞ്ഞ് ദിവസങ്ങൾക്കകം തകർന്നുപോയത് അഴിമതിയുടെ ആഴമാണ് വ്യക്തമാക്കുന്നത്.

 തിരുവമ്പാടി നിയോജകമണ്ഡലത്തിലെ മഹാഭൂരിഭാഗം വരുന്ന  കർഷകർക്ക് നേരെ കണ്ണടക്കുകയാണ് സർക്കാർ. വിദ്യാഭ്യാസ കായിക മേഖലയോടും തികഞ്ഞ അവഗണനയാണ് ഇവർ കാണിക്കുന്നത്.

 ഇതിനെതിരെ പ്രത്യക്ഷ സമരപരിപാടികൾക്ക് സമയമായിരിക്കുകയാണ്. അതിൻറെ ഭാഗമായി നിയോജകമണ്ഡലം കമ്മിറ്റി നടത്തുന്ന എംഎൽഎ ഓഫീസ് മാർച്ച് എന്ന്  തിരുവമ്പാടി നിയോജകമണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി നേതാക്കൾ പറഞ്ഞു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)