Flash News

Nattu Media

വാഴക്കാട് ഗ്രാമപഞ്ചായത്ത് 2024-25 വാര്‍ഷിക ബജറ്റ്




വാഴക്കാട് ഗ്രാമപഞ്ചായത്ത് 2024-25 വാര്‍ഷിക ബജറ്റ് ഗ്രാമപഞ്ചായത്ത് മീറ്റിംഗ് ഹാളില്‍ പ്രസിഡന്റ് സി.വി.സക്കറിയയുടെ അധ്യക്ഷതയില്‍ വൈസ് പ്രസിഡന്റ് ഷെരീഫചിങ്ങംകുളത്തില്‍ അവതരിപ്പിച്ചു. 29,94,62668 രൂപ ആകെ വരവും 28,97,44000 രൂപ ആകെ ചെലവും 97,18668 നീക്കി ബാക്കിയും ഉള്ളതാണ് ബജറ്റ്.
ഉല്‍പ്പാദനം സേവനം പശ്ചാത്തലം എന്നീ മുഖ്യ മേഖലകളില്‍ ഉള്‍പ്പെട്ട ഓരോ ഉപമേഖലയിലും വകയിരുത്തലുകള്‍ ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. പത്ത് കോടി മുപ്പത്തി ഒമ്പതിനായിരം രൂപയോളം പദ്ധതി ചെലവുകള്‍ക്കായി മാത്രം മാറ്റിവെച്ചിട്ടുണ്ട്. ഉല്‍പ്പാദനമേഖലയ്ക്കായി ഒരു കോടി ഇരുപത്തഞ്ചു ലക്ഷം രൂപയും സേവന മേഖലയില്‍ അഞ്ചുകോടി ഇരുപത് ലക്ഷം രൂപയും പശ്ചാത്തല മേഖലയില്‍ രണ്ടു കോടി അന്‍പത് ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.
വയോജന മേഖലയിലേക്ക് കൂടുതല്‍ മികവാര്‍ന്ന പദ്ധതികള്‍ ഈ വര്‍ഷം ഏറ്റെടുക്കുന്നുണ്ട്. വയോജനങ്ങള്‍ക്ക് ഹാപ്പിനെസ്സ് പാര്‍ക്ക് നിര്‍മാണം, വയോജന ഉല്ലാസയാത്ര, ക്ലബ്ബ് സ്ഥാപിക്കല്‍, ബെഡ് ആന്‍ഡ് തലയണ നല്‍കല്‍, കര്‍ഷകര്‍ക്ക് കൃഷി സംരക്ഷണത്തിന് സോളാര്‍ ഫെന്‍സിങ്ങ്, കവണക്കല്ല്-ആക്കോട് ഭാഗത്ത് ജലസേചന പദ്ധതി, പഞ്ചായത്ത് മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് നിര്‍മാണം, വനിതകള്‍ക്ക് തൊഴില്‍ പരിശീലന കേന്ദ്രം, ഭിന്നശേഷി കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് സ്വയംതൊഴില്‍ സഹായം, വാര്‍ഡുകളില്‍ എം.സി.എഫ്. നിര്‍മാണം, കുടിവെള്ളത്തിന് പ്രത്യേക പരിഗണന, യൂനാനി ആശുപത്രി പൂര്‍ത്തീകരണം, റോഡുകളും കെട്ടിടങ്ങളും നവീകരിക്കല്‍, പഞ്ചായത്ത് സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് നിര്‍മാണം തുടങ്ങിയ മികവാര്‍ന്ന പദ്ധതികള്‍ അടുത്ത വര്‍ഷം നടപ്പിലാക്കുന്നുണ്ട്. വികസനകാര്യ ചെയര്‍മാന്‍ റഫീഖ് അഫ്‌സല്‍, ക്ഷേമകാര്യ ചെയര്‍പേഴ്‌സണ്‍ ആയിശമാരാത്ത്, ആരോഗ്യ-വിദ്യഭ്യാസം ചെയര്‍മാന്‍ തറമ്മല്‍ അയ്യപ്പന്‍കുട്ടി, ജില്ലാപഞ്ചായത്ത് മെമ്പര്‍ സുഭദ്രശിവദാസന്‍, ബ്ലോക്ക് മെമ്പര്‍മാര്‍, ജനപ്രതിനിധികള്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് ജീവനക്കാര്‍, രാഷ്ടീയപാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)