മണാശ്ശേരി : എം കെ എച് എം എം ഒ എച് എസ് എസ് മണാശ്ശേരി സ്കൂളിൽ എസ്എസ്എൽസി വിദ്യാർഥികൾക്ക് സപ്ത ദിന നിശാ പഠനക്യാമ്പ് മുക്കം നഗരസഭ ചെയർമാൻ പി ടി ബാബു ഉദ്ഘാടനം ചെയ്തു. മുക്കം മുസ്ലിം ഓർഫനേജ് പൂർവ വിദ്യാർത്ഥി ഡോക്ടർ കുഞ്ഞുമുഹമ്മദ് പഠന ക്ലാസ് നൽകി. ഹെഡ്മാസ്റ്റർ ടിപി മൻസ്സൂറലി അധ്യക്ഷനായിരുന്നു. കൗൺസിലർ ബിജുന മോഹൻ പിടിഎ പ്രസിഡണ്ട് സാദിക്ക് കൂളിമാട്, സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് ഇഖ്ബാൽ,
വിജയോത്സവം കൺവീനർ ജാഫർ, കെ എം എ റഷീദ്, സ്കൂൾ ലീഡർ മുഹമ്മദ് സിനാൻ എന്നിവർ സംസാരിച്ചു.
