ചെറുവാടി : 'ശ്രേഷ്ഠ സമൂഹം ഉത്കൃഷ്ട മൂല്യങ്ങൾ' എന്ന പ്രമേയത്തിൽ കെ എൻ എം സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ചു വരുന്ന കാംപെയ്നിന്റെ ഭാഗമായി ചെറുവാടി പഴം പറമ്പിൽ ഇന്ന് മുതൽ മൂന്ന് ദിവസത്തെ ഇസ്‌ലാഹി പ്രഭാഷണത്തിന് തുടക്കമാവും. പ്രത്യേകം സജ്ജമാക്കിയ വേദിയിൽ കെ എൻ എം സംസ്ഥാന ജനറൽ സെക്രട്ടറി എം മുഹമ്മദ് മദനി ഉത്ഘാടനം ചെയ്യും. പ്രഗത്ഭ പ്രഭാഷകൻ ജൗഹർ അയനിക്കോട് മുഖ്യപ്രഭാഷണം നടത്തും.
രണ്ടാം ദിവസമായ നാളെ (ശനി ) യു അബ്ദുല്ല ഫാറൂഖി ഉത്ഘാടനം ചെയ്യും. സുലൈമാൻ സ്വബാഹി വിഷയമവതരിപ്പിക്കും. മൂന്നാം ദിവസം (ഞായർ ) കെ.എൻ എം സംസ്ഥാന സെക്രട്ടറി എം ടി അബ്ദുസമദ് സുല്ലമി ഉദ്ഘാനം ചെയ്യും ഡോ: മുനീർ മദനി പ്രഭാഷണം നടത്തും.
അവലോകന യോഗത്തിൽ മണ്ഡലം പ്രസിഡന്റ് എം.അഹമ്മദ് കുട്ടി മദനി അദ്ധ്യക്ഷനായിരുന്നു. ഇ മോയിൻ മാസ്റ്റർ, എം അബ്ദുറഹിമാൻ മദനി, അബ്ദുറഹിമാൻ മാളിയേക്കൽ, ശബീർ കൊടിയത്തൂർ , ഇ അബ്ദുൽ ഹമീദ്, അയ്യൂബ് സി, റിസ് വാനുൽ മനാഫ്, ജമാൽ കുറുവാടങ്ങൽ സംസാരിച്ചു.
Tags:
CHERUVADI
