Flash News

Nattu Media

കസഫീന ആർട്യൂൺ ഫെസ്റ്റ് സമാപിച്ചു


പാഴൂർ
:-പാഴൂർ ദാറുൽ ഖുർആൻ ഹിഫ്ള് &ശരീഅഃ കോളേജിന്റെ
ഈ വർഷത്തെ കസഫീന ആർട്യൂൺ ആർട്സ് ഫെസ്റ്റ് സമാപിച്ചു. SKSSF സ്റ്റേറ്റ് സെക്രട്ടറി ഒപിഎം അഷ്‌റഫ്‌ മൗലവി ഉദ്ഘാടനം ചെയ്തു.
ദാറുൽ ഖുർആൻ ക്യാമ്പസിൽ വെച്ച് നടന്ന ഫെസ്റ്റിൽ 130ൽ അധികം വിദ്യാർത്ഥികൾ അൻപതിൽ അധികം മത്സരങ്ങളിൽ മാറ്റുരച്ചു. ശീറാസ് ,അഹ് വാസ്, തബരീസ് എന്നീ മൂന്ന് ടീമുകൾ തമ്മിൽ ഏറ്റു മുട്ടിയ വാശിയേറിയ മത്സരങ്ങളിൽ തബരീസ് ഒന്നാം സ്ഥാനവും, അഹ് വാസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ജൂനിയർ കലാപ്രതിഭ ആയി ഹാഫിള് ശാഫി മഞ്ചേരിയെയും, സീനിയർ കലാപ്രതിഭയായി ഹാഫിള് ഷബീർ കാസർഗോടിനെയും തിരഞ്ഞെടുത്തു.
മുന്നൂർ മഹല്ല് ഖത്തീബ് ഉസ്താദ് അഷ്‌റഫ്‌ അൻവരി പ്രാർത്ഥന നിർവഹിച്ചു. അഷ്‌റഫ്‌ അൻവരി കാപ്പ്, ഇഎം എ.അബൂബക്കർ ബാഖവി, ഹാഫിള് റാഷിദ് ഫൈസി മർജാനി, ഹാഫിള് അബ്ദുറഹ്മാൻ ദാരിമി, ഹാഫിള് ഉസ്മാൻ ഫൈസി, ഹാഫിള് നാസിർ മുസ്‌ലിയാർ, ഹാഫിള് ജുനൈദ് ഫൈസി, ഹാഫിള് ഹാരിസ് ഹുദവി, സഅദ് ഹുദവി,ഹാഫിള് സജ്ജാദ് നദ് വി, ജിയാദ് ഫൈസി, സഫറുള്ള കൂളിമാട് തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)