വാഴക്കാട് സ്വദേശിയായ 17കാരി വിദ്യാർത്ഥിയുടെ ദുരൂഹ മരണത്തിൽ മാനസികമായി തകർന്നു പോയ വെട്ടത്തൂരിലെ അധ്യാപക കുടുംബത്തിന് മുസ്ലിംലീഗ് നേതാക്കളുടെയും പ്രവർത്തകരുടെയും സന്ദർശനം ആശ്വാസമായി. മരണത്തിനു പിന്നിലെ ദുരൂഹത നീക്കുന്നതിനും കുറ്റവാളികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുന്നതിനും പാർട്ടിയുടെ സർവ്വ പിന്തുണയും കുടുംബത്തിന് നേതാക്കൾ ഉറപ്പുനൽകി. കുറ്റവാളികൾ ആരായാലും മുഖം നോക്കാതെ നടപടിയെടുക്കണം.ഇതുമായി ബന്ധപ്പെട്ട് പിടിയിലായ കരാട്ടെ പരിശീലകനെ സംബന്ധിച്ച് വിവിധ കോണുകളിൽ നിന്ന് വരുന്ന പരാതികളെ സംബന്ധിച്ച് പ്രത്യേക അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തു കൊണ്ടുവരണമെന്നും മുസ്ലിം ലീഗ് ആവശ്യപ്പെട്ടു.
മുസ്ലിംലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീർ എം പി, കൊണ്ടോട്ടി മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് പി എ ജബ്ബാർ ഹാജിഹാജി, പഞ്ചായത്ത് മുസ്ലിം ലീഗ് ഭാരവാഹികളായ എം സി സിദ്ദീഖ്, മോട്ടമ്മൽ മുജീബ് മാസ്റ്റർ, ഇ ടി ആരിഫ്,ടി പി അലി അക്ബർ, എം കെ കബീർ ഹാജി, എൻ എച്ച് അലി,കെ വി നിസാർ, ആർ പി ഹാരിസ്, മണ്ഡലം യൂത്ത് ലീഗ് ട്രഷറർ സി ടി റഫീഖ്, പഞ്ചായത്ത് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി സാദിഖ് കാക്കാടൻ, ആക്ഷൻ കമ്മിറ്റി കൺവീനർ കെ സി മുത്തുക്കോയ തങ്ങൾ,വാർഡ് മുസ്ലിം ലീഗ് ഭാരവാഹികളായ കരീം പള്ളിയാളി, അൻവർ വെട്ടത്തൂർ, എ സി മജീദ്, കെ കെ ശുകൂർ, അഫ്സൽ വെട്ടത്തൂർ എന്നിവർ പങ്കെടുത്തു
Tags:
VAZHAKKAD
