Flash News

Nattu Media

പറവകൾക്കൊരു തണ്ണീർ കുടം പരിപാടി ഉദ്ഘാടനം ചെയ്തു


കൂളിമാട്
: എസ് കെ എസ് എസ് എഫ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഹ്വാന പ്രകാരം സംസ്ഥാനത്തെ skssf ന്റെ മുഴുവൻ പ്രവർത്തകരുടെയും വീടുകളിൽ പറവകൾക്ക് ഈ ചുട്ടു പൊള്ളുന്ന വേനലിൽ കുടിവെള്ള സൗകര്യം ഒരുക്കും. കാരുണ്യത്തിന്റെ മതമായ ഇസ്ലാമിന്റെ സന്ദേശങ്ങൾ വിദ്യാർത്ഥി സമൂഹങ്ങൾക്ക് പകർന്നു നൽകുക എന്ന മഹിതമായ സന്ദേശം ആണ് ഇതിലൂടെ സംഘടന ലക്ഷ്യമാക്കുന്നത്.എല്ലാ വർഷവും ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സംഘടന നടത്താറുണ്ട്.പറവകൾക്കൊരു തണ്ണീർ കുടം പദ്ധതിയുടെ കൂളിമാട് യൂണിറ്റ് തല ഉദ്ഘാടനം skssf എൻ.ഐ.ടി മേഖല സെക്രട്ടറി സഫറുള്ള കൂളിമാടിന്റെ വീട്ടിൽ വെച്ച് നടന്നു. ടി. വി. ഹാനിഹസ്സൻ, സി.ധനീൻ അഹമ്മദ്‌, കുടുംബാംഗങ്ങൾ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)