Flash News

Nattu Media

പതിനേഴ്ക്കാരിയുടെ മരണം ; സമഗ്രമായ അന്വേഷണം നടത്താൻ നടപടി സ്വീകരിക്കണം : ആക്ഷൻ കമ്മിറ്റി


എടവണ്ണപ്പാറ
ചാലിയാറിൽ മുങ്ങിമരിച്ച പെൺകുട്ടിയുടെ മരണത്തേക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്താൻ നടപടി സ്വീകരിക്കണമെന്ന് വെട്ടത്തൂർ മദ്രസ്സയിൽ ചേർന്ന നാട്ടുകാരുടെ യോഗം ബന്ധപ്പെട്ടവരോടാവശ്യപ്പെട്ടു.

 ചാലിയാർ പുഴയിൽ മുങ്ങി മരിച്ചതായി കണ്ടെത്തിയ സനഫാത്തീമയുടെ മരണത്തിലെ ദുരൂഹതയിൽ നിന്നും നാട്ടുകാർക്ക് മോചിതരാവാൻ കഴിയുന്നില്ല. ചാലിയാറിൻ്റെ തീരത്ത് താമസിക്കുന്ന നീന്താൻ അറിയാവുന്ന 17 വയസ്സുകാരി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചാലും കൈകാലുകൾ ബന്ധിച്ചോ മറ്റോ അല്ലാതെ മുങ്ങിമരിക്കാൻ കഴിയില്ല. ആഴത്തിൽ മുങ്ങിമരിച്ച കുട്ടിയുടെ മൃതദേഹം ഒഴുക്കോ  ഓളങ്ങളോ ഇല്ലാത്ത പുഴയിലെ മൂന്നടി താഴ്ചയിലേക്ക് കയറി വരികയില്ല. ഒരു പെൺകുട്ടി ഒരിക്കലും തൻ്റെ വസ്ത്രം ഊരിയെറിഞ്ഞ്  ആത്മഹത്യ ചെയ്യില്ല.
സംഭവം നടക്കുന്നതിന് അൽപം മുമ്പ് ഹെൽമറ്റ് ധരിച്ച രണ്ട് പേർ മോട്ടോർ ബൈക്കിൽ സംഭവസ്ഥലത്തേക്ക് പോയിരുന്നു.
 തുടങ്ങിയ നിരവധി സംശയങ്ങളാണ് ഇന്നലത്തെ യോഗത്തിൽ ബന്ധപ്പെട്ടവർ ഉന്നയിച്ചത്.
ഇത്തരം ദുരുഹതകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ വിദഗ്ദരായ ഒരു അന്വേഷണ സംഘത്തെ നിയോഗിച്ച് സമഗ്ര അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിന് മുമ്പിൽ കൊണ്ടുവരാൻ നടപടി സ്വീകരിക്കണമെന്നും യോഗം ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.

.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)