കുനിയിൽ: വിശ്വ മാനവികതക്ക് വേദവെളിച്ചം എന്ന പ്രമേയത്തിൽ ഈ മാസം 15 മുതൽ 18 വരെ കൂടിയ തീയതികളിൽ കരിപ്പൂരിലെ വെളിച്ചം നഗരിയിൽ നടക്കുന്ന മുജാഹിദ് 10-ാം സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണാർത്ഥം കീഴുപറമ്പ് സംഘാടക സമിതി മാനവികതാ സന്ദേശം യാത്ര സംഘടിപ്പിച്ചു. വൈകു. 4.30ന് കുറ്റൂളിയിൽ നിന്നാരംഭിച്ച യാത്ര 6:30ന് കിഴുപറമ്പിൽ സമാപിച്ചു. കെ എൻ എം മർകസുദ്ദഅവ കീഴുപറമ്പ് മണ്ഡലം സെക്രട്ടറി കെ.ടി യൂസുഫ് ആമുഖ ഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ശാക്കിർ ബാബു കുനിയിൽ ജാഥ ക്യാപ്റ്റൻ എ. വീരാൻകുട്ടി സുല്ലമിക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. കോഡിനേറ്റർ സി എച്ച് യൂനുസ്, വൈസ് ക്യാപ്റ്റൻ കെ. കമറുൽ ഇസ്‌ലാം, കൺവീനർ കെ ടി റഫീഖ്, കെ.ടി മഹമൂദ് മാസ്റ്റർ, കെ അലി അൻവാരി, ഇ. എ ബഷീർ മൗലവി, പി എ സലാം, കെ ഇ അബ്ദുല്ലത്തീഫ്, കെ പി നിസാർ അൻവാരി, എം.പി അബ്ദുറഊഫ്, സലീം കീഴുപറമ്പ്, റഹീം വാലില്ലാപ്പുഴ, ഹനീഫ പത്തനാപുരം, കെ സി ഹംസ, അബ്ദുറഹ്മാൻ തങ്ങൾ, വി. ഷൗക്കത്തലി, ജലാലുദ്ദീൻ കാരങ്ങാടൻ, പി മുനീബ് എന്നിവർ നേതൃത്വം നൽകി. എം.കെ അമീർ സ്വലാഹി സമാപന പ്രസംഗം നടത്തി
Tags:
KIZHUPARAMB
