Flash News

Nattu Media

കലയാരവം തീർത്ത് അൽ ബിർറ് ഫെസ്റ്റ്


കൂളിമാട്
:
മധുരഗാനങ്ങളും കൗതുക ഭാഷണവും മനം കവർന്ന ചുവടുവെയ്പുകളും കൊണ്ട് കലയാരവം തീർത്ത കൂളിമാട് അൽ ബിർറ് ഇസ്ലാമിക് പ്രീ  സ്കൂൾ കിഡ്സ്‌ ഫെസ്റ്റ് സമാപിച്ചു. കുരുന്നുകളുടെ കലാ വിസ്മയം ദർശിക്കാനെത്തിയ നൂറുകണക്കിനു രക്ഷിതാക്കളുടെ സാന്നിധ്യവും ആവേശമായി.
 ഖത്തീബ്  ശരീഫ് ഹുസൈൻ ഹുദവി  ഉദ്ഘാടനം ചെയ്തു.  മഹല്ല് കമ്മിറ്റി പ്രസിഡന്റ്‌ കെ.എ. കാദർമാസ്റ്റർ ആധ്യക്ഷ്യം വഹിച്ചു. വിവിധ മേഖലകളിൽ നേട്ടം കൈവരിച്ചവരെയും മത്സര വിജയികളെയും ചടങ്ങിൽ ഉപഹാരം നല്കി അനുമോദിച്ചു. ജ : സെക്രട്ടറി കെ. വീരാൻ കുട്ടി ഹാജി,
ടി. സി മുഹമ്മദ്‌ ഹാജി,കെ ടി നാസർ,അയ്യൂബ് കൂളിമാട്,വാർഡ് മെമ്പർ കെ.എ റഫീഖ്,പി ടി എ പ്രസിഡന്റ്‌  കെ.ബഷീർ,ഇ. കുഞ്ഞോയി, അൽബിർ കോർഡിനേറ്റർ കെ.കെ.ഫൈസൽ, കെ.അസ്ഹറുദ്ധീൻ, സഫറുള്ള കൂളിമാട്, ശാമിൽ ചെറൂപ്പ തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)