- സംഘാടകർ ക്ഷണക്കത്ത് വിതരണം ചെയ്യുന്നതിരക്കിൽ
വെസ്റ്റ് കൊടിയത്തൂർ ഇടവഴിക്കടവ് റോഡ് നവീകരണത്തിന്റെ ഫണ്ട് ശേഖരണാർഥം വികസന സമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന റോഡ് കല്ല്യാണം നാളെ വൈകിട്ട് മൂന്ന് മുതൽ വെസ്റ്റ് കൊടിയത്തൂർ അങ്ങാടിയിൽ നടക്കുമെന്ന് സംഘാടകർ മുക്കത്ത് വാർത്താസമ്മേളനത്തിൽ അറിയിച്ചു. പഴയകാല കുറി കല്ല്യാണ മാതൃകയിൽ പ്രദേശവാസികളെയും അയൽനാട്ടു കാരെയുമെല്ലാം ക്ഷണിച്ചാണ് വിപുലമായ റോഡ് കല്ല്യാണം സംഘടിപ്പിക്കുന്നത്. രണ്ടായിരത്തോളം ആളുകളെ പ്രതീക്ഷിക്കുന്ന പരിപാടിയിൽ വീടുകളിലെ ഓരോ കുടുംബാംഗങ്ങൾക്കും സഹായം നൽകാനുള്ള സംവിധാനമാണ് ഒരുക്കുന്നത്. ഇതിലൂടെ റോഡ് വികസന പ്രവൃത്തിക്കുള്ള ഫണ്ട് സ്വരൂപരണം പൂർത്തിയാക്കാനാകുമെ ന്നാണ് പ്രതീക്ഷയെന്നും സംഘാടകർ പറഞ്ഞു