വാഴക്കാട്: മപ്രം - വെട്ടത്തൂർ വാർഡിലെ മുട്ടുങ്ങലിൽ 17 വയസ്സുകാരി പുഴയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റവാളികൾക്ക് അർഹമായ ശിക്ഷ നൽകണമെന്ന് വാഴക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി ആവശ്യപ്പെട്ടു.
അന്വേഷണത്തിനായ് പ്രത്യേക ടീമിനെ നിയോഗിക്കണമെന്നും കോൺഗ്രസ്സ് ആവശ്യപ്പെട്ടു.കുട്ടിയുടെ വീട് കോൺഗ്രസ്സ് നേതാക്കൾ സന്ദർശിച്ചു കുടുംബത്തെ ആശ്വസിപ്പിച്ചു.
കരാട്ടെ സ്ഥാപനത്തിന്റെ മറവിൽ അധ്യാപകൻ കുട്ടികളെ ശാരീരിക പീഡണത്തിനു വിധേയമാക്കിയിരുന്നുവെന്ന കുടുംബത്തിന്റെ തുൾപ്പടെയുള്ള പരാതി ഗൗരവത്തിൽ അന്വേഷിച്ചു സത്യം പുറത്തുകൊണ്ടുവരണമെന്നും ഇത്തരം വിഷയങ്ങളിൽ പൊതു സമൂഹം പ്രതികരിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.
വാഴക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി നേതാക്കളായ ജൈസൽ എളമരം, പി.കെ.മുരളീധരൻ, തറമ്മൽ അയ്യപ്പൻ കുട്ടി, സുൽഫി മപ്രം , ഷംസു മപ്രം ,എം മുഹമ്മദ് ബഷീർ, ശ്രീദാസ് വെട്ടത്തൂർ , മുസ്തഫ വാഴക്കാട്, മുഹമ്മദ്കുഞ്ഞി വെട്ടത്തൂർ, ആലുങ്ങൽ ആമിന, അഡ്വ: സുനൂബിയ, ചന്ദ്രമതി, വസന്തകൃഷ്ണൻ, ലീല രാധാകൃഷ്ണൻ, പുഷ്പൻ, എന്നിവർ സംബന്ധിച്ചു.
Tags:
VAZHAKKAD
