Flash News

Nattu Media

സ്കൂൾ വാർഷികവും യാത്രയയപ്പും സംഘടിപ്പിച്ചു


പത്തനാപുരം :പത്തനാപുരം ഗവൺമെന്റ് എൽ.പി സ്കൂളിന്റെ എഴുപതാം വാർഷികാഘോഷവും  സർവീസിൽ നിന്നും വിരമിക്കുന്ന പ്രധാനധ്യാപിക  ശ്രീമതി : സുഫൈറത്ത് ടീച്ചർക്കുള്ള യാത്രയയപ്പു സമ്മേളനവും കീഴ്പറമ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി പി റഹ്മാൻ ഉദ്ഘാടനം ചെയ്തു.അരീക്കോട് സർക്കിൾ ഇൻസ്പെക്ടർ ശ്രീ: ആദംഖാൻ മുഖ്യാതിഥിയായിരുന്നു.വാർഡ് മെമ്പർ  അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പിടിഎ പ്രസിഡണ്ട് സാദിഖ് എം ടി സ്വാഗതവും സീനിയർ അസിസ്റ്റൻറ് ഷബ്‌ല പി എം വാർഷിക റിപ്പോർട്ടും അവതരിപ്പിച്ചു.

 പത്തനാപുരത്തിന്റെ സാഹിത്യകാരനായ ഇ കെ എം പന്നൂർ ,മുൻ അധ്യാപിക രത്നമ്മ ടീച്ചർ, അൻഫസ്, അശ്മില്‍,സഹ്‌ല , ഷാക്കിർ എന്നി പ്രതിഭകളെയും ചടങ്ങിൽ ആദരിച്ചു .

വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജംഷീറാ ബാനു അരീക്കോട് AEO മൂസക്കുട്ടി, BPC രാജേഷ് , വാർഡ് മെമ്പർ ഷൈജു, വിജയലക്ഷമി, ഷഫീഖലി മാസ്റ്റർ, വി.ടി ഉസ്മാൻ ജുനൈസ് എം.കെ ,എൻ വി മുജീബ് റഹ്മാൻ,മുഹമ്മദ് മാൻ. എന്നിവർ സംസാരിച്ചു.പിടിഎ വൈസ് പ്രസിഡണ്ട് ഉമ്മർ എംപി ചടങ്ങിന് നന്ദി അറിയിച്ചു

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)