Flash News

Nattu Media

സ്ഥാപക ദിനം ആചരിച്ചു


കൊടിയത്തൂർ
: വെസ്റ്റ് കൊടിയത്തൂർ എസ് കെ എസ് എസ് എഫ് യൂണിറ്റ് കമ്മിറ്റിക്ക് കീഴിൽ എസ്കെഎസ്എസ്എഫ് സ്ഥാപക ദിനം ആചരിച്ചു. രാജിയാകാത്ത ആത്മാഭിമാനത്തോടെ മുന്നോട്ടുപോകണമെന്നും അഭിമാനകരമായ അസ്തിത്വം മുറുകെ പിടിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പരിപാടിയിൽ സംസ്ഥാന കൗൺസിലർ ഇഖ്ബാൽ തൊട്ടിമേൽ പതാക ഉയർത്തി. എസ് വൈ എസ് കൊടിയത്തൂര് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മുഹമ്മദ് ശരീഫ് അമ്പലക്കണ്ടി ഉദ്ഘാടനം നിർവഹിച്ചു. മേഖല സഹചാരി ചെയർമാൻ മുഹമ്മദ് സിനാൻ മുഖ്യപ്രഭാഷണം നടത്തി. സാദിഖ് ബാവ, റഷാദ് പറക്കുഴി, ആഷിക് ഇർഫാൻ, അൻഷിദ്, മുനവ്വർ അമ്പലക്കണ്ടി, ആഷിൽ റബാഹ്, അയ്മൻ അബ്ദുല്ല എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)