മുക്കം :ന്യൂഡൽഹിയിൽ നടക്കുന്ന കർഷക പ്രക്ഷോഭത്തോട് മുഖം തിരിഞ്ഞു നിൽക്കുന്നത് മോഡി സർക്കാർ കാണിക്കുന്ന ജനവിരുദ്ധ നടപടിയാണെന്ന് തിരുവമ്പാടി മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് സി കെ ഖാസിം പറഞ്ഞു. കർഷക പ്രക്ഷോഭത്തിന് അനുഭാവം പ്രകടപ്പിച് തിരുവമ്പാടി മണ്ഡലം സ്വതന്ത്ര കർഷക സംഘം മുക്കം ബസ് സ്റ്റാൻഡിൽ സംഘടിപ്പിച്ച ഐക്യദാർഢ്യ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം കർഷക സംഘം പ്രസിഡന്റ് നടുക്കണ്ടി അബൂബക്കർ അധ്യക്ഷം വഹിച്ചു.
പി ജി മുഹമ്മദ്, സി എ മുഹമ്മദ്, എ എം അഹ്മദ് കുട്ടി ഹാജി, കെ പി അബ്ദുറഹ്മാൻ, യൂനുസ് പുത്തലത്തു, ഗഫുർ കല്ലുരുട്ടി, എ കെ സാദിഖ്, ദാവൂദ് മുത്താലം, കെ പി മുഹമ്മദ് ഹാജി, എം ടി സെയ്ദ് ഫസൽ, പി ടി കുഞ്ഞിരായിൻ, എ പി ഹൈദ്രോസ്, പി അലവിക്കുട്ടി, ബഷീർ പാലാട്ട്, കെ ഹുസൈൻ മാസ്റ്റർ, എ എം അബ്ദുള്ള മാസ്റ്റർ, എ എം അബൂബക്കർ, മഞ്ചറ അബ്ദുറഹ്മാൻ, എ അബൂബക്കർ എന്നിവർ പ്രസംഗിച്ചു.
ജനറൽ സെക്രട്ടറി ശരീഫ് അമ്പലക്കണ്ടി സ്വാഗതവും ട്രഷറർ മുസ്തഫ പൂലേരി നന്ദിയും പറഞ്ഞു.
