ചെറുവാടിയുടെ പൊന്നുമോനു വേണ്ടി ചെറുവാടിക്കാർ കൈ മെയ് മറന്നു ഒത്തൊരുമിക്കുമ്പോൾ കാഴ്ചക്കാരായി നോക്കി നിൽക്കാതെ സ്വന്തം പ്രാരാബ്ധങ്ങൾ മാറ്റിവെച്ചു ഷെഫീഫിനു വേണ്ടി നിരത്തിലിറങ്ങി ഫണ്ട് സ്വരൂപിച്ചിരിക്കുകയാണ് ചെറുവാടി, ചുള്ളിക്കാപറമ്പ് ട്രാക്കിലെ ഒരുപറ്റം ഓട്ടോ തൊഴിലാളികൾ.
ചെറുവാടിയിലെ ഓട്ടോ തൊഴിലാളികൾ 35004 രൂപയും,ചുള്ളിക്കാപറമ്പിലെ പത്തോളം ഓട്ടോ തൊഴിലാളികൾ 14320രൂപയുമാണ് സ്വരൂപിച്ചത്.
Tags:
CHERUVADI
