കിഴുപറമ്പ് GVHSS,മുറിഞ്ഞമാട് അംഗനവാടിയുമായി കൈകോർത്ത് മുറിഞ്ഞ മാട് അംഗനവാടിയുടെ ചുറ്റുവട്ടങ്ങളിലെ കൗമാരക്കാരായ കുട്ടികളുടെ രക്ഷിതാക്കൾക്കായി രക്ഷാകർതൃ സംഗമം നടത്തി.
കല്ലിങ്ങൽ, മുറിഞ്ഞമാട് പ്രദേശങ്ങളിലെ 50 ഓളം രക്ഷിതാക്കളാണ് പരിപാടിയിൽ പങ്കെടുത്തത്.PTA പ്രസിഡണ്ട് ഇ.സി. ജുമൈലത്ത് ഉദ്ഘാടനം ചെയ്തു.PTA വൈസ് പ്രസിഡണ്ട് എം.കെ. അഫ്സൽ ബാബു,SPG ചെയർമാൻ വി.നിസാമുദ്ധീൻ, PTA അംഗം കെ.ടി. അൻവർ , SMC അംഗം ടി.കെ. ബുഷ്റ ,മുൻ SMC അംഗം സൈദ് പുന്നാടൻ തുടങ്ങിയവർ ആശംസകളർപ്പിച്ച് പ്രസംഗിച്ചു.
സ്കൂൾ കൗൺസിലർ സി.കെ. റസിയ ടീച്ചർ, വി .ഷഹീദ് മാസ്റ്റർ എന്നിവർ കൗമാരക്കാരുടെ പ്രശ്നങ്ങൾ , പ്രതിവിധികൾ, വിദ്യാലയ വളർച്ചയിൽ രക്ഷിതാക്കളുടെ പങ്ക് എന്നി വിഷയങ്ങൾ അവതരിപ്പിച്ചു. സിനിയർ അധ്യാപ്രകൾ ടി.രാമചന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. അംഗനവാടി ടീച്ചർ പി.നഫീസ സ്വാഗതവും SRG കൺവീനർ കെ. സൗബിന ടീച്ചർ നന്ദിയും പറഞ്ഞു.
രക്ഷിതാക്കളായ ഇയ്യത്തിങ്ങൽ നഫീസ , ഫൗസിയ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്ത് അഭിപ്രായങ്ങൾ പറഞ്ഞു.
കെ. സൈഫുദ്ധീൻ മാസ്റ്റർ, പി.നൗഷാദ് മാസ്റ്റർ, ടി.ഷിജി ടീച്ചർ, കെ.ഷമീന ടീച്ചർ, കെ.ടി. ഖാലിസ ടീച്ചർ, എ.ജംഷിയ ടീച്ചർ, സജീന ടീച്ചർ തുടങ്ങിയവർ സംഗമത്തിന് നേതൃത്വം നൽകി.
Tags:
KIZHUPARAMB
