Flash News

Nattu Media

സാമ്പത്തികമായി കേരളത്തെ പ്രതിസന്ധിയിലാക്കുന്ന കേന്ദ്ര സർക്കാരിൻ്റെ നയം തിരുത്തുക,സംസ്ഥാനത്തിന് അർഹതപ്പെട്ട കേന്ദ്ര വിഹിതം അനുവദിക്കുക :കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മലപ്പുറം ജില്ല


കേരളത്തെ സാമ്പത്തികമായി പ്രതിസന്ധിയിലാക്കുന്ന കേന്ദ്ര സർക്കാരിൻ്റെ നയം തിരുത്തണമെന്നും സംസ്ഥാനത്തിന് അർഹതപ്പെട്ട കേന്ദ്ര വിഹിതം അനുവദിക്കണമെന്നും കെഎസ്എസ്പിയു മലപ്പുറം ജില്ലാ മുപ്പത്തി രണ്ടാം വാർഷിക സമ്മേളനം ആവശ്യപ്പെട്ടു.



അരീക്കോട് ബ്ലോക്ക് അവതരിപ്പിച്ച സ്വാഗത ഗാനത്തോടെ അരീക്കോട് സൺസിറ്റി ഓഡിറ്റോറിയത്തിൽ ( കെ പി ശ്രീനിവാസൻ നായർ നഗർ ) വെച്ച് നടന്ന സമ്മേളനം അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി റുഖിയ ഷംസു ഉദ്ഘാടനം ചെയ്തു. അരീക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നൗഷർ കല്ലട അധ്യക്ഷത വഹിച്ചു. അരീക്കോട് ഗ്രാമ പഞ്ചായത്ത് അംഗം എം മുക്താർ, സംസ്ഥാന സെക്രട്ടറി സി ജി താരാനാഥൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി ദാമോദരൻ, ആലീസ് മാത്യു, കെ കെ വിശ്വനാഥൻ, ബ്ലോക്ക് പ്രസിഡണ്ട് കെ വി ഇബ്രാഹീം കുട്ടി എന്നിവർ സംസാരിച്ചു. 
വിവിധനമേഖലകളിൽ പ്രാഗല്ഭ്യം തെളിയിച്ച ഇ കെ എം പന്നൂർ, യശോദ തൊടുമണ്ണിൽ, അബ്ദുസ്സമദ് എ, കെ സി അബ്ദു എന്നിവരെ ആദരിച്ചു.

ജില്ലാ പ്രസിഡണ്ട് എ കുഞ്ഞുണ്ണി നായരുടെ അധ്യക്ഷതയിൽ ചേര്‍ന്ന പ്രതിനിധി സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി ആർ രഘുനാഥൻ നായർ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ടി കെ നാരായണൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ രാജൻ തയ്യിൽ വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. ചർച്ചകൾക്ക് ശേഷം പ്രവർത്തന റിപ്പോർട്ടും വരവ് ചെലവ് കണക്കുകളും അംഗീകരിച്ചു. 
ഉച്ചക്ക് ശേഷം നടന്ന പുതിയ വർഷത്തെ കൗൺസിൽ യോഗത്തിൽ വെച്ച് പ്രസിഡണ്ടായി എ കുഞ്ഞുണ്ണി നായർ സെക്രട്ടറിയായി ടി കെ നാരായണൻ ട്രഷററായി രാജൻ തയ്യിൽ എന്നിവരെ തെരഞ്ഞെടുത്തു. 

മെഡിസെപ് ആരോഗ്യ ഇൻഷൂറൻസ് പദ്ധതിയിലെ അപാകതകൾ പരിഹരിക്കുക, പെൻഷൻ പരിഷ്കരണ -  ക്ഷാമാശ്വാസ കുടിശ്ശികകൾ ഉടൻ അനുവദിക്കുക,  വയോജനങ്ങൾക്കുണ്ടായിരുന്ന റെയിൽവെ കൺസഷൻ പുനഃസ്ഥാപിക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.

കൺവീനർ അബ്ദുൽ റഷീദ് അറഞ്ഞിക്കൽ നന്ദി പറഞ്ഞു.


Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)