ജി എം എൽ പി സ്കൂൾ കുനിയിൽ (ആലുംകണ്ടി)വാർഷികാഘോഷവും പ്രധാനധ്യാപിക രമണി ടീച്ചർക്കുള്ള യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു. കീഴുപറമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വി.പി സഫിയ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ റൈഹാനത്ത് കുറുമാടൻ മുഖ്യാതിഥിയായി. പി ടി എ പ്രസിഡൻറ് സി കെ മുനീർ സ്വാഗതം ആശംസിച്ചു .വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സഹ്‌ല മുനീർ അധ്യക്ഷത വഹിച്ചു. പ്രധാനധ്യാപിക രമണി ടീച്ചറെയും AEO മൂസക്കുട്ടി സാറിനും '. LSS ജേതാക്കളായ 14 പേരെയും വിവിധ ഉപജില്ല കലോത്സവ ജേതാക്കളെയും പിടിഎ ഉപഹാരം നൽകി ആദരിച്ചു. ബ്ലോക്ക് മെമ്പർ രത്‌നകുമാരി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജംഷീറബാനു , പഞ്ചായത്ത് വിദ്യാഭ്യാസ ഇംപ്ലിമെൻ്റ് ഓഫീസർ അബ്ദുന്നാസർ മാഷ്, എസ് എം സി ചെയർമാൻ മുസാഫിർ ,എം ടി എ പ്രസിഡൻ്റ് ഗിരിജ ,ക്ലബ് പ്രതിനിധികളായ അരുൺ സായി , ഗോഗുൽ ദാസ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു.വിരമിക്കുന്ന AEO മൂസക്കുട്ടി സർ, HM രമണി ടീച്ചർ എന്നിവർ മറുപടി പ്രസംഗവും ആസാദ് മാസ്റ്റർ റിപ്പോർട്ട് അവതരണവും നടത്തിയ പരിപാടിക്ക് സ്റ്റാഫ് സെക്രട്ടറി സുൽഫീക്കർ മാഷ് നന്ദി പറഞ്ഞു
Tags:
KIZHUPARAMB
