Flash News

Nattu Media

കുടിവെള്ളമില്ല; വെസ്റ്റ് കൊടിയത്തൂർ കഴായിക്കൽ ഭാഗങ്ങളിൽ ദുരിതം


കൊടിയത്തൂർ: കൊടും വേനലിൽ വാട്ടർ അതോറിറ്റിയുടെ കുടിവെള്ള വിതരണം ലഭിക്കാതെ ബുദ്ധിമുട്ടനുഭവിക്കുകയാണ് വെസ്റ്റ് കൊടിയത്തൂരിൽ നിന്നും തുടങ്ങി കഴായിക്കൽ ഭാഗം വരെ ഉള്ളവർ നാല് മാസത്തോളമായി ഈ പ്രദേശങ്ങളിൽ കുടിവെള്ള വിതരണം മുടങ്ങിയിട്ട് വെള്ളം മുടങ്ങിയാലും വെള്ളത്തിനുള്ള ബില്ല് സമയാസമയങ്ങളിൽ ലഭിക്കുന്നതായി ഉപഭോക്താക്കൾ പരാതിയിൽ പറയുന്നു. 

കൊടിയത്തൂർ ചെറുവാടി റോഡ് പ്രവർത്തി സമയത്ത് പൈപ്പ് ലൈൻ പൊട്ടി നീണ്ട കാലയളവിൽ വെള്ളം ലഭിക്കാതെ ഇരിക്കുകയും പ്രവർത്തിക്ക് ശേഷം ഭാഗികമായി തുറന്നിരുന്നു. എന്നാൽ വെസ്റ്റ് കൊടിയത്തൂർ ഇടവഴിക്കടവ് റോഡ് പ്രവർത്തിയും ജൽ ജീവൻ പദ്ധതിയുടെ പൈപ്പ് സ്ഥാപിക്കലും വന്നപ്പോൾ ഈ പ്രദേശത്ത് കൂടെ കടന്ന് പോകുന്ന വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈൻ പൂർണമായും തകർന്ന നിലയിലാണ് വിഷയത്തിൽ ഉത്തരവാദിത്വപ്പെട്ടവർ ഇടപെട്ട് വിശയം എത്രയും പെട്ടെന്ന് പരിഹരിക്കണമെന്ന് കഴുത്തുട്ടിപ്പുറായ വികസന സമിതി ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)