കൂളിമാട് കളൻതോട് റോഡിൻ്റെ പ്രവൃത്തി അകാരണമായി നീളുന്നത് മൂലം കൂളിമാട് അങ്ങാടിയിൽ രൂക്ഷമായ പൊടിശല്യം അനുഭവിക്കുകയാണ്. യാത്രക്കാരും കച്ചവടക്കാരും വീട്ടുകാരും ഓട്ടോ തൊഴിലാളികളും ഇതിൻ്റെ കെടുതി അനുഭവിച്ച് കൊണ്ടിരിക്കുന്നു. ഈ കാര്യം കരാറുകാരായ പി ടി.എസ് ൻ്റെയും PWD ഉദ്യോഗസ്ഥരുടെയും ശ്രദ്ധയിൽ നിരന്തരം പെടുത്തിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. സാമൂഹികവും മനുഷ്യത്വപരവുമായ സമീപനം ഒട്ടുമില്ലാത്ത അധികൃതരുടെ സമീപനത്തിനെതിരെ നാട്ടുകാർ റോഡ് നനച്ച് പ്രതിഷേധിച്ചു. ഈ കാര്യം സൂചിപ്പിച്ച് മനുഷ്യാവകാശ കമ്മീഷന് പരാതി നൽകാൻ നാട്ടുകാർ ഒരുങ്ങുകയാണ്. പ്രതിഷേധ നനക്കലിൽ യാക്കൂബ്പുത്തൻ പുരക്കൽ,ഷാഫി TV, ഫഹദ് പാഴൂർ,ഫൈജാസ് EP,, ശഫറുള്ള മണ്ണിൽ,റഷീദ് പരതക്കാട്,ശരീഫ് EP, ശഫീക്ക് കൂട്ട കടവത്ത്, ഇസ്മായിൽ മാ നൊടികയിൽ,ശിഹാബ്ചിറ്റാരിപ്പിലാക്കൽ,ലത്തീഫ് തത്തൂർ,ഖാദർ വാവാട്ട് എന്നിവർ പങ്കെടുത്തു .
Tags:
KOOLIMAD
