Flash News

Nattu Media

കബഡി മാറ്റ് സമർപ്പണവും ജില്ലാ സംസ്ഥാന ജേതാക്കൾക്കുള്ള സ്വീകരണവും നടത്തി


മുക്കം
: ശതാബ്ദി ആഘോഷിക്കുന്ന ഗവ ഹയർ സെക്കൻഡറി സ്കൂൾ നീലേശ്വരത്തിന് 2022 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്നര ലക്ഷം രൂപ ചെലവിൽ മുക്കം നഗരസഭ നൽകിയ കബഡി മാറ്റ് സമർപ്പണം മുക്കം നഗരസഭ ചെയർമാൻ പിടി ബാബു നിർവഹിച്ചു. ജില്ലാ സംസ്ഥാന കബഡി ചാമ്പ്യൻഷിപ്പുകളിൽ വിജയികളായവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടത്തി. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഈ സത്യനാരായണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. സ്കൂൾ പിടിഎ പ്രസിഡണ്ടും നഗരസഭ കൗൺസിലറുമായ എം കെ യാസർ സ്വാഗതം പറഞ്ഞു. കൗൺസിലർമാരായ അശ്വതി സനോജ്, അനിതകുമാരി ടീച്ചർ, ജോഷി സന്തോഷ്, ടോമി ചെറിയാൻ, ബാബു മാസ്റ്റർ, സെറീന ബി, ശശിവെണ്ണകോട് തുടങ്ങിയ സംസാരിച്ചു. പ്രിൻസിപ്പൽ എംകെ ഹസീല നന്ദിയും പറഞ്ഞു .

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)