Flash News

Nattu Media

ഫ്രീഡം മാർച്ച് സംഘടിപ്പിച്ചു


പുവ്വാട്ട്പറമ്പ് : CAA,NRC വിജ്ഞാപനത്തിനെതിരെ മുസ്‌ലിം യൂത്ത് ലീഗ് കുന്ദമംഗലം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഫ്രീഡം മാർച്ച് സംഘടിപ്പിച്ചു. പൗരത്വത്തിൻ്റെ പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കുന്ന ശ്രമിക്കുന്ന മോദിസർക്കാരിൻ്റ നിലപാടിനെതിരെ പ്രതിഷേധിക്കാൻ ആയിരക്കണകിന് യുവാക്കളാണ് മാർച്ചിൽ അണിനിരന്നത്. കുന്ദമംഗലം നിയോജക മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡൻ്റ്  കെ.മൂസ മൗലവി ഉദ്ഘാടനം ചെയ്തു. രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കുന്ന ഈ നിലപാടിനെതിരെ നിയമപരമായി നേരിടാൻ മുസ്‌ലിം ലീഗ് തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡൻ്റ് ഐ.സൽമാൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ജില്ല ട്രഷറർ കെ.എം.എ റഷീദ്, നിയോജക മണ്ഡലം മുസ്‌ലിം ലീഗ് വൈസ് പ്രസിഡൻ്റ് വി.പി മുഹമ്മദ് മാസ്റ്റർ, അഡ്വ. ഫാത്തിമ തഹ് ലിയ, ഒ.എം നൗഷാദ്,ഷാക്കിർ പാറയിൽ ,പി.കെ ഷറഫുദ്ദീൻ സംസാരിച്ചു. നിയോജക മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി സി.കെ കുഞ്ഞിമരക്കാർ സ്വാഗതവും ട്രഷറർ എം.പി സലീം നന്ദിയും പറഞ്ഞു. ഫ്രീഡം മാർച്ചിന് കെ.പി സൈഫുദ്ദീൻ, ടി.പി.എം സാദിഖ്,ഇ.എം സിറാജ്, അഡ്വ ജുനൈദ്, മുഹമ്മദ് കോയ കായലം, സി.ടി ശരീഫ്,എൻ.ടി അബ്ദുള്ള നിസാർ,പി.പി അബ്ദു

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)