CAA- നടപ്പാക്കുന്നതിനുള്ള ചട്ടങ്ങൾ പുറപ്പെടുവിച്ച കേന്ദ്ര സർക്കാറിൻ്റെ വിജ്ഞാപനത്തിനെതിരെ ചാത്തമംഗലം പഞ്ചായത്ത് യു.ഡി.എഫ് കെട്ടാങ്ങൽ അങ്ങാടിയിൽ പ്രതിഷേധ പ്രകടനം നടത്തി. പഞ്ചായത്ത് യു.ഡി.എഫ് നേതാക്കളായ എൻ.പി ഹംസ മാസ്റ്റർ,ടി.കെ. സുധാകരൻ, അഹമ്മദ് കുട്ടി അരയങ്കോട്, എൻ.എം. ഹുസ്സയിൻ, ടി. വേലായുധൻ, എൻ.പി. ഹമീദ് മാസ്റ്റർ, കുഴിക്കര അബ്ദുഹിമാൻ, ഷരീഫ് മലയമ്മ, ജബ്ബാർ മലയമ്മ, എം.കെ. അജീഷ്, ഹക്കീംമാസ്റ്റർ കളൻ തോട് ,മൊയ്തു പീടിക കണ്ടി എന്നിവർ നേതൃത്യം നൽകി.
Tags:
CHATHAMANGALAM
