Flash News

Nattu Media

സാഹോദര്യത്തിന്റെ തൃക്കളയൂർ മസ്ജിദുൽ ബുഷ്റ മാതൃക


കാരുണ്യത്തിന്റെയും,സമത്വത്തിന്റെയും മാസമായ റമദാൻ മാസത്തിൽ സത്യവിശ്വാസികൾ നോമ്പനുഷ്ടിക്കുമ്പോൾ ഒരു മഹല്ലിലെ മുഴുവൻ വിഭാഗങ്ങൾക്കും ഇഫ്താർ വി രുന്നൊരുക്കി ഒത്തൊരുമയുടെ മാതൃകയാവുകയാണ് തൃക്കളയൂർ മസ്ജിദുൽ ബുഷ്റ കമ്മിറ്റി.


 പ്രദേശത്തെ നാനാതുറയിലുള്ള ആളുകൾ ഒരൊറ്റ മെയ്യായി ഇഫ്താറിനായി ഒരുമിക്കുന്നത് മനം കവരും കാഴ്ചയാണ്.
 ഇഫ്താറിലേക്കുള്ള  വിഭവങ്ങളായ,പക്കുവട, ഈന്തപ്പഴം, വത്തക്ക,മുന്തിരി  പാനീയങ്ങൾ തുടങ്ങിയവ പ്രവർത്തകർ തന്നെ ഒരുമിച്ച് തയ്യാറാക്കി.

 ജാതി മതഭേദമന്യേ എല്ലാ വിഭാഗങ്ങളിൽ നിന്നുള്ളവരുടെയും ഒത്തുചേരൻ കാലഘട്ടം ആവശ്യപ്പെടുന്ന സൗഹൃദത്തിന്റെ സന്ദേശമാണ് തൃക്കളയൂരുക്കാർക്ക് സമ്മാനിക്കുന്നത്.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)