Flash News

Nattu Media

കർഷക കോൺഗ്രസ്‌ കൊടിയത്തൂർ മണ്ഡലം കമ്മിറ്റി പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു


കൊടിയത്തൂർ
: കക്കയം വന്യജീവി ആക്രമണത്തിൽ പ്രതിഷേധിച്ച കോഴിക്കോട് ഡി സി സി പ്രസിഡന്റ്‌ പ്രവീൺ കുമാർ, കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബിജു കണ്ണന്തറ കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ബോസ് ജേക്കബ്,  എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചു കൊണ്ട് കൊടിയത്തൂർ മണ്ഡലം കർഷക കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ വമ്പിച്ച പ്രധിഷേധ ജ്വാല സംഘടിപ്പിച്ചു. കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്‌ വിനോദ് ചെങ്ങളംതകിടിയിലിന്റെ അധ്യക്ഷതയിൽ കോൺഗ്രസ്‌ ബ്ലോക്ക്‌ വൈസ് പ്രസിഡന്റ്‌ മുനീർ ഗോതമ്പറോഡ് പ്രധിഷേധ ജ്വാല ഉൽഘാടനം ചെയ്തു. നിസാർ മാസ്റ്റർ, മുഹമ്മദ് പുതിയോട്ടിൽ, നിസാർ പന്നിക്കോട്, ജിജി തൈപറമ്പിൽ എന്നിവർ സംസാരിച്ചു.ഉബൈദ് ഉള്ളാട്ടിൽ, മുഹമ്മദ് റിയാസ് വല്ലാക്കൽ, മുഹമ്മദ് നിരോലിപ്പിൽ, സൂരജ്. പി. കെ തോട്ടുമുക്കം, ബാസിത് തോട്ടുമുക്കം, അഹമ്മദ് കുട്ടി അമ്പലത്തിൽ ചാലിൽ എന്നിവർ പ്രധിഷേധ ജ്വാലക്ക്  നേതൃത്വം നൽകി.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)