കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ ഗോതമ്പറോഡ് തോണിച്ചാലിലെ ക്വാറികളിൽ വിദഗ്ധ സമിതി വീണ്ടും പരിശോധന നടത്തി.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫസൽ കൊടിയത്തൂർ ,വില്ലേജ് ഓഫീസർ സിജു,
പഞ്ചായത്ത് അസി.സെക്രട്ടറി
അബ്ദുൽ ഗഫൂർ,
വാർഡ് മെമ്പർ കോമളം തോണിച്ചാൽ, സമര സമിതി അംഗങ്ങൾ തുടങ്ങിയവരാണ് പരിശോധന നടത്തിയത്.
കഴിഞ്ഞദിവസം ഗ്രാമ പഞ്ചായത്ത് ഓഫീസിൽ സമര സമിതിയുമായി നടന്ന ചർച്ചയുടെ അടിസ്ഥാനത്തിൽ
ക്വാറികളിൽ ഒരുതവണകൂടി വിദഗ്ധസമിതി പരിശോധന നടത്തി സ്ഥിതിഗതികൾ വിലയിരുത്തണമെന്ന്
തീരുമാനമെടുത്തിരുന്നു. ഇതിൻറെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
നേരത്തെ നടത്തിയ പരിശോധനയിൽ നൽകിയ നിർദ്ദേശങ്ങൾ പൂർണ്ണമായി
നടപ്പാക്കിയെന്ന് പറയാനാവില്ലെന്നും ചെറിയ മാറ്റങ്ങൾ വരുത്തിയതാണ് ശ്രദ്ധയിൽപ്പെട്ടതെന്നും
വില്ലേജ് ഓഫീസർ സിജു പറഞ്ഞു.
ക്വാറി അധികൃതർക്ക് കൂടുതൽ നിർദ്ദേശങ്ങൾ നൽകിയതായും
പരിശോധനാ റിപ്പോർട്ട്
ജിയോളജി വകുപ്പിന് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തിൽ കൂടുതൽ അറിവുള്ള
വിദഗ്ധ സമിതി പരിശോധിക്കണമെന്നാണ് തന്നെ നിർദ്ദേശമെന്നും അദ്ദേഹം പറഞ്ഞു.
ക്വാറികളിൽ കുറെ ക്രമീകരണങ്ങൾ വരുത്തി എന്നല്ലാതെ
തൃപ്തികരമാണെന്ന് പറയാൻ പറ്റില്ലന്ന്
അസിസ്റ്റൻറ് സെക്രട്ടറി അബ്ദുൽ ഗഫൂർ പറഞ്ഞു.
പരിശോധനയിൽ ബോധ്യപ്പെട്ട കാര്യങ്ങൾ അധികൃതർക്ക് റിപ്പോർട്ട് നൽകുമെന്നും നിലവിലെ സ്ഥിതി
അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം
ക്വാറിയിൽ നടത്തിയ മാറ്റങ്ങളിൽ തങ്ങൾ ഒട്ടും തൃപ്തരല്ല എന്നാണ്
സമരസമിതി പറയുന്നത്.
കാര്യമായി യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ലന്ന്
ഉദ്യോഗസ്ഥർക്കും ബോധ്യപ്പെട്ടതായി സമരസമിതി ചെയർമാൻ ബഷീർ പുതിയോട്ടിൽ പറഞ്ഞു.
ഉദ്യോഗസ്ഥരു കട റിപ്പോർട്ട് അനുസരിച്ച് ആയിരിക്കും
തുടർ സമര പരിപാടികൾ ഒന്നും അദ്ദേഹം പറഞ്ഞു.
കാരശ്ശേരി- കൊടിയത്തൂർ പഞ്ചായത്തുകളിലെ ക്വാറികൾ തമ്മിൽ ബന്ധിപ്പിച്ച് നിർമ്മിക്കുന്ന റോഡിൻ്റെ ലോഡ് കണക്കിന് മണ്ണ് കൂട്ടിയിട്ടതാണ് വൻ അപകട ഭീഷണിയാവുന്നത്. കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിലാണ് നൂറ് കണക്കിന് കുടുംബങ്ങൾക്കും കൃഷിഭൂമിക്കുമുൾപ്പെടെ ഭീഷണിയായി കുന്നോളം ഉയരത്തിൽ ലാേഡ് കണക്കിന് മണ്ണ് കൂട്ടിയിട്ടിരുന്നത്. ഒരു ചെറിയ മഴ പെയ്താൽ പോലും ഈ മണ്ണ് താഴ്ഭാഗത്തേക്ക് ഒലിച്ചിറങ്ങി വലിയ അപകടങ്ങൾക്ക് കാരണമാവും. മാത്രമല്ല പ്രദേശത്തെ നിരവധി കുടിവെള്ള സ്രാേതസുകൾക്കും ഈ പ്രവൃത്തി വലിയ ഭീഷണി തന്നെയാണ്. നിലവിൽ നിരവധി ക്വാറികളിലേക്കും
ക്രഷർ യൂനിറ്റുകളിലേക്കുമായി നൂറ് കണക്കിന് വാഹനങ്ങൾ കടന്ന് പോവുന്ന പ്രദേശം കൂടിയാണിത്. ഇനിയും ടിപ്പർ ലോറികളുടെ എണ്ണം വർധിക്കുന്നതിനാെപ്പം
കൊടിയത്തൂർ പഞ്ചായത്തിലെ ഗോതമ്പ് റോഡ് തോണിച്ചാൽ പ്രദേശത്തെ 50 ഓളം കുടുംബങ്ങൾ പൂർണ്ണമായും ഇല്ലാതാവുമെന്ന ഭീതിയിലാണിപ്പോൾ.
