Flash News

Nattu Media

രാമുട്ടിക്കല്ല്

✒️ കെ സി അബ്ദുൽ ലത്തീഫ്,വാഴയൂർ



കോഴിക്കോട് മലപ്പുറം ജില്ലകൾക്ക് അതിർത്തിയായി ചാലിയാർ പുഴ വരുന്ന വാഴയൂർ പെരുമണ്ണ പഞ്ചായത്തുകൾക്കിടയിൽ മലപ്പുറം കരയോടടുത്ത് സ്ഥിതി ചെയ്യുന്ന ഒരു കല്ലാണ് രാമുട്ടിക്കല്ല് .                                          ജലഗതാഗതം സമ്പന്നമായിരുന്ന കാലത്ത് പഴയ തലമുറ ഗ്രാമീണ തീരവാസികൾക്ക് സുപരിചിത നാമമായിരുന്നു രാമുട്ടിക്കല്ല് .     ചാലിയാറിൽ ധാരാളം കല്ലുകളുണ്ട്.  കവണക്കല്ല് , വട്ടക്കല്ല്, ഒറ്റക്കല്ല് , കുറുക്കൻ കല്ല് ..................   അവയിൽ മനുഷ്യന്റെ പേരിലുള്ള ഏക കല്ല് രാമുട്ടിക്കല്ല് മാത്രം .        

                                 ചരിത്ര വിദ്യാർത്ഥികൾക്കെന്നും ഏറെ കൗതുകമുള്ള ഈ കല്ലിന്റെ പിൻകാല ചരിത്രം വേണ്ട രീതിയിൽ വിശകലനം ചെയ്യപ്പെടേണ്ടതുണ്ട് .                                        കാലവർഷക്കാലത്ത് ചാലിയാറിൽ രൂപം കൊള്ളുന്ന കുത്തൊഴുക്കിനെതിരെ ചരക്കു തോണികൾ എതിർ ദിശയിലേക്ക് നീങ്ങാൻ ആശ്രയിക്കുന്ന അകവലു എന്ന വിപരീത ഊർജ്ജു പ്രതിഭാസത്തെ ഉപയോഗിക്കുന്ന തോണിക്കാർക്ക് വിലങ്ങ് രാമുട്ടിക്കല്ല് മാത്രം . അതിനെ മറികടന്നാൽ കിലോമീറ്ററുകളോളം എതിർ ദിശയിൽ ആയാസയാത്ര , ഫിസിക്സിന്റെ മറ്റൊരു വേർഷൻ,                                                      ചാലിയാറിലെ ഏറ്റവും മനോഹര കാഴ്ചകളിലൊന്നും രാമുട്ടിക്കല്ല് പശ്ചാത്തലമാണ്.                                       ഭാരത് മാലാ പദ്ധതി പ്രകാരം മലബാറിൽ നിർമ്മിക്കപ്പെടുന്ന പാലക്കാട് - കോഴിക്കോട് അതിവേഗ ഹരിത പാത മലപ്പുറം ജില്ലയിൽ നിന്ന് ചാലിയാർ കടന്ന് കോഴിക്കോട്ടേക്ക് പ്രവേശിക്കുമ്പോൾ നിർമ്മിക്കപ്പെടുന്ന പാലം വരുന്നത് രാമുട്ടിക്കല്ലിന്ന് മീറ്ററുകൾക്ക് മാത്രം ആകലെയാണ് .                                                      യാത്രക്കാർക്ക് ചാലിയാറിന്റെ മനോഹര സൗന്ദര്യം രാമുട്ടിക്കല്ലിന്റെ പശ്ചാത്തലത്തിൽ ദൃശ്യമാകും .                                                      കോഴിക്കോട് ലാന്റ് ചെയ്യുന്ന വിമാന യാത്രക്കാർക്കേറെ താൽപര്യമുള്ള കാര്യങ്ങളിലൊന്നാണ് ചാലിയാർ തീരവും രാമുട്ടിക്കല്ലും ക്യാമറയിൽ പകർത്തൽ .             മലബാറിന്റെ ഈ ആമസോണിലേക്ക് ഇനിയും തിരിഞ്ഞു നോക്കാത്തവരെ സാദരം ക്ഷണിക്കുന്നു....

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)