Flash News

Nattu Media

റോഡ് ഉദ്ഘാടനം ചെയ്തു

ചാത്തമംഗലം ഗ്രാമപഞ്ചായത്തില്‍ നവീകരിച്ച  താഴെപുത്തലത്ത് വിഷ്ണുക്ഷേത്രം റോഡ് പിടിഎ റഹീം എംഎല്‍എ  ഉദ്ഘാടനം ചെയ്തു. എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി അനുവദിച്ച 4.5 ലക്ഷം രൂപ ചെലവിലാണ് റോഡിന്‍റെ പ്രവൃത്തി നടത്തിയത്. പൂളക്കോട് വിഷ്ണുക്ഷേത്രം, എം.ഇ.എസ് കോളജ് തുടങ്ങിയ ഭാഗങ്ങളിലേക്കുള്ള പ്രധാന പാതയാണിത്.

ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഓളിക്കല്‍ അബ്ദുല്‍ ഗഫൂര്‍ അദ്ധ്യക്ഷനായി.   വാര്‍ഡ് മെമ്പര്‍ പികെ ഹക്കീം മാസ്റ്റര്‍, എകെടി ചന്ദ്രന്‍, പി പ്രവീണ്‍, ടി രജിത്ത്, ഫാസിൽ മുടപ്പനക്കൽ, സി മുഹമ്മദ്, എം.അബ്ദുറഹിമാൻ, പി.വി ബഷീർ കെകെ അബൂബക്കര്‍, മമ്മു ചങ്ങലോട്ട് ,ജി വാഷ്, ഷാഫി എന്നിവര്‍ സംസാരിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)