കീഴുപറമ്പ് ഗ്രാമപഞ്ചായത്ത് 2023 2024 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കുടുംബശ്രീ സിഡിഎസും, പാലിയേറ്റീവിന്റെയും സംയുക്താഭിമുഖ്യത്തിൽ പരിശീലന പരിപാടി സംഘടിപ്പിച്ചു. ഒരു വീട്ടിൽ ഒരു പാലിയേറ്റീവ് വളണ്ടിയർന്ന ആശയംനടപ്പിലാക്കുന്നതിന്റെ ഭാഗമായുള്ള പരിശീലന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി പി സഫിയ ഹുസൈൻ നിർവഹിച്ചു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി പി എ റഹ്മാൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജംഷീറാ ബാനു,ഗ്രാമപഞ്ചായത്ത് മെമ്പർ വിജയ ലക്ഷ്മി, കീഴുപറമ്പ് പാലിയേറ്റീവ് ക്ലിനിക് പ്രസിഡൻറ് വീരാൻകുട്ടി മാസ്റ്റർ പ്രതിനിധികളായ ,അബൂബക്കർ മാസ്റ്റർ, വേങ്ങ മണ്ണിൽ അബൂബക്കർ എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു.പഞ്ചായത്ത് അസിസ്റ്റൻറ് സെക്രട്ടറി അരവിന്ദൻ പദ്ധതി വിശദീകരണം നടത്തി. തുടർന്ന് പാലിയേറ്റീവ് പരിചരണംഎന്ന വിഷയത്തെ സംബന്ധിച്ച് ആർ പി എൻ കെ അഷ്റഫ് മാസ്റ്ററും,പരിരക്ഷ സിസ്റ്റർ സക്കീനയും ക്ലാസ്സെടുത്തു. സിഡിഎസ് ചെയർപേഴ്സൺ പി പി റംല ബീഗം സ്വഗതവും കമ്മ്യൂണിറ്റി കൗൺസിലർ ഉമ്മുകുൽസു നന്ദിയും പറഞ്ഞു.
Tags:
KIZHUPARAMB

