Flash News

Nattu Media

കിഴുപറമ്പ് GVHSS ൽ പഠനോത്സവവും വിജയ സ്പർശ പ്രഖ്യാപനവും നടത്തി


കിഴുപറമ്പ് GVHSS ൽ
ഈ അധ്യയന വർഷം കുട്ടികൾ നേടിയ അക്കാദമിക മികവിൻ്റെ നേർക്കാഴ്ചയായ പഠനോത്സവവും  വിദ്യാർത്ഥികളുടെ പരിഹാര ബോധന പ്രവർത്തനമായ വിജയസ്പർശ പ്രഖ്യാപനവും നടത്തി.
ഹെഡ്മാസ്റ്റർ കെ.സുരേഷ് ഉദ്ഘാടനം ചെയ്തു. അധ്യാപകരായ ടി.രാമചന്ദ്രൻ, വി.ഷഹീദ്, കെ. നഷീദ, കെ. സൗബിന തുടങ്ങിയവർ പ്രസംഗിച്ചു. വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനവും ചടങ്ങിൽ വിതരണം ചെയ്തു.
ശാസ്ത്രം, ഗണിതം, ഭാഷ തുടങ്ങിയ മേഖലകളിൽ കുട്ടികൾ തയ്യാറാക്കിയ ഉൽപനങ്ങൾ, നിശ്ചല മാതൃകകൾ , പ്രവർത്തന മാതൃകകൾ എന്നിവയുടെ പ്രദർശനവും നടന്നു. അധ്യാപകരായ കെ. സൈഫുദ്ധീൻ, ടി.ഷിജി, കെ.റാഹത്ത്, എൻ. നൗഷാദ്, എ. ജംഷിയ, കെ. സജീന ,കെ.ടി. ഖാലിസ, കെ.ഷമീന, എം.കെ. ബഷീർ തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)