മുക്കം: പൗരത്വ ഭേദഗതി നിയമം പാസാക്കി കൊണ്ട് വിജ്ഞാപനം ഇറക്കിയ കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ചുകൊണ്ട് SFI തിരുവമ്പാടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുക്കം ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. SFI തിരുവമ്പാടി ഏരിയ സെക്രട്ടറി മുഹമ്മദ് ഫാരിസ്,ജില്ലാ കമ്മിറ്റി അംഗം മിഥുൻ സാരംഗ്, ഏരിയ പ്രസിഡന്റ് അഭി. ഇ, ഏരിയ വൈസ് പ്രസിഡന്റ് ഫസിൽ ശരീഫ്, തുടങ്ങിയവർ സംസാരിച്ചു.
Tags:
MUKKAM
