Flash News

Nattu Media

ജലദുരന്തങ്ങൾ പാഠമാകുമ്പോൾ നീന്തൽ പരിശീലനവുമായി 14 ആം വർഷം പിന്നിടുകയാണ് ശാന്തപുരം സ്വിമ്മിങ്ങ് അക്കാദമി



വെട്ടത്തൂർ
, കീഴാറ്റൂർ പഞ്ചായത്തുകളുടെ അതിർത്തി ഗ്രാമമായ ശാന്തപുരം . പുഴയോ കടലോ കായലോ തീരം പങ്കുവെക്കാത്ത മനോഹര ഹരിത ഗ്രാമം .        ഒരു നിശ്ശബ്ദ സേവന പ്രവർത്തനത്തിലുടെ ശ്രദ്ധേയമാകുന്നു .          2010 മുതൽ പ്രവർത്തിക്കുന്ന ശാന്തപുരം സ്വിമ്മിങ്ങ് അക്കാദമി .                          ഗ്രാമത്തിലെ കാർഷിക പള്ളിക്കുളങ്ങൾ കേന്ദ്രീകരിച്ച് ഏതാനും പേർ ആരംഭിച്ച സേവന കൂട്ടായ്മ ,                            ശൈശവാവസ്ഥയിൽ തന്നെ കുട്ടികൾക്ക് നീന്തൽ പരിശീലനം നൽകുക .                               കുട്ടികൾ മാത്രമല്ല ധാരാളം മുതിർന്നവരും നീന്തലിന്റെ പ്രാഥമിക പാഠങ്ങൾ പഠിച്ചു .                   വളരെ നന്നായി നീന്തുന്നു . അൽ ജാമിയ്യയിലെ വിദേശികൾ വരേ പൂർവ വിദ്യാർത്ഥി ഗണത്തിലുണ്ട് .                        മൺസൂൺ സീസൺ കഴിഞ്ഞാൽ പരിശീലനത്തിനാവശ്യമായ ജലാശയങ്ങളിലേക്ക് മാറ്റും ക്ലാസുകൾ.                ഭാരതപ്പുഴയിൽ ഷൊർണ്ണൂറടക്കം പലസ്ഥലത്തും ക്ലാസുകൾ നടന്നു .                                     ഏകദേശമൊരു സമ്പൂർണ്ണ നീന്തൽ സാക്ഷരതാ ഗ്രാമമാണിന്ന് ശാന്ത പുരം .                         സമീപ പ്രദേശങ്ങളിൽ നിന്നെല്ലാം രക്ഷിതാക്കൾ കുട്ടികളുമായെത്തുന്നു.      ജലദുരന്തങ്ങളിൽ അപായപ്പെടുന്നവരിലധികവും നീന്തലറിയാത്തവരാണ് രക്ഷപ്പെടുന്നവരിലധികവും നീന്തലറിയുന്നവരുമാണ്.           സേവന സന്നദ്ധരായ പ്രവാസി യുവാക്കൾ ലീവിന്ന് വരുമ്പോൾ പരിശീലകരാകുന്നു.  

           കെ.സി. അബ്ദുൽ ലത്തീഫ്,സവാദ് ശാന്തപുരം,കെ. പി. അഷിഖ്,അൻവർ ശാന്തപുരം , ഉമർ ഫാറുഖ് കെ.വി. തുടങ്ങിയവർ നേതൃത്വം നൽകുന്നു .

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)