✒️ അഡ്മിൻ പാനൽകോഴിക്കോട് - മാവൂർ - കൂളിമാട് - ചെറുവാടി - കൊടിയത്തൂർ - മുക്കം വഴി പുതിയ രാത്രിക്കാല സർവീസുമായി കൊളക്കാടൻ ബസ്. നിലവിൽ ഓടുന്ന സർവീസിന് പുറമെയാണ് പുതിയ രാത്രി സർവീസ്.പുതുതായി കിട്ടിയ പെർമിറ്റ് അനുസരിച്ച് സർവീസ് ഇന്ന് മുതൽ ആരംഭിക്കും
അരീക്കോട് നിന്ന് 8:45 pm ന് എടുക്കുന്ന സർവീസ് ചെറുവാടി 9.10, മാവൂർ 9.20, മെഡിക്കൽ കോളേജ് 9.51, കോഴിക്കോട് 10.14 നും തിരിച്ച് കോഴിക്കോട് നിന്ന് രാത്രി 10.25 ന് എടുത്താൽ മെഡിക്കൽ കോളേജ് 10.43, മാവൂർ 11.15, ചെറുവാടി 11.30 എന്നിങ്ങനെയാണ് ഇപ്പോൾ ക്രമീകരിച്ചിരിക്കുന്നത്. ചെറുവാടി - കൊടിയത്തൂർ - മുക്കം റോഡിന്റെ പണി പൂർത്തീകരിച്ചാൽ ചെറുവാടി വരെ ഉള്ളത് മുക്കം വരെയായി പുനക്രമീകരിക്കുമെന്ന് കൊളക്കാടൻ ബസ് മാനേജ്മെന്റ് അറിയിച്ചു
