Flash News

Nattu Media

ചാത്തമംഗലം പഞ്ചായത്ത് യു.ഡി.എഫ് പ്രതിഷേധ സംഗമം നടത്തി

തദ്ദേശ
 സ്ഥാപനങ്ങളുടെ തനത് ഫണ്ട് ട്രഷറിയിൽ നിക്ഷേപിക്കണമെന്ന ധനവകുപ്പിന്റെ സർക്കുലർ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ചാത്തമംഗലം യു.ഡി.എഫ് മെമ്പർമാർ ഗ്രാമപഞ്ചായത്ത് ഓഫീസിന് മുമ്പിൽ പ്രതിഷേധ സംഗമം നടത്തി. തദ്ദേശ സ്ഥാപനങ്ങളുടെ തനത് വരുമാനം ട്രഷറിയിൽ നിക്ഷേപിക്കുന്നതോടെ പഞ്ചായത്തിന്റെ ദൈനംദിന പ്രവർത്തനത്തെ താളംതെറ്റിക്കുമെന്ന് മെമ്പർമാർ കുറ്റപ്പെടുത്തി. ബജറ്റ് വിഹിതത്തിന്റെ അവസാന ഗഡു സാമ്പത്തിക വർഷം കഴിഞ്ഞിട്ടും ലഭിക്കാതെ പോയത് സർക്കാറിന്റെ അനാസ്ഥയാണെന്നും ഇങ്ങിനെ നഷ്ടപ്പെട്ട ഫണ്ട് അടുത്ത വർഷം അധികമായി നൽകണമെന്നും മെമ്പർമാർ ആവശ്യപ്പെട്ടു.

പ്രതിഷേധ സംഗമം പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് എൻ.എം ഹുസൈൻ ഉൽഘാടനം ചെയ്തു പി.ടി.എ റഹ്മാൻ അധ്യക്ഷത വഹിച്ചു, യു.ഡി.എഫ് നേതാക്കളായ ടി.കെ സുധാകരൻ, എൻ.പി ഹമീദ് മാസ്റ്റർ, അരവിന്ദൻ എന്നിവർ സംസാരിച്ചു പ്രതിഷേധ സംഗമത്തിന് എം.കെ അജീഷ്, പി.കെ ഹഖീം മാസ്റ്റർ, മൊയ്തു പീടികക്കണ്ടി, ശിവദാസൻ ബംഗ്ലാവിൽ, ഇ.പി വൽസല ,ഫസീല സലീം എന്നിവർ നേതൃത്വം നൽകി

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)