Flash News

Nattu Media

മലപ്പുറത്തെ പോളിങ് ശതമാനം കുറഞ്ഞതില്‍ യു ഡി എഫിൽ ആശങ്ക


മലപ്പുറത്തെ പോളിങ് ശതമാനം കുറഞ്ഞതില്‍ മുസ്ലിം ലീഗിലും, യു ഡി എഫിലും ആശങ്ക. പോളിങ് കുറഞ്ഞതില്‍ ഇലക്ഷന്‍ കമ്മിഷന്‍ മറുപടി പറയണമെന്ന് ലീഗ് നേതാക്കൾ പ്രതികരിക്കുമ്പോൾ വോട്ടിങ് എങ്ങനെ കുറയാൻ കാരണമായി എന്നതിലാണ് പാർട്ടി പ്രതിനിധികൾ കണക്ക് കൂട്ടുന്നത് 

മലപ്പുറത്ത് 72.90 % പോളിങ്. 2019-ല്‍ 75.37% ആയിരുന്നു. പൊന്നാനിയില്‍ 69.04% പേരാണ് വോട്ടുചെയ്തത്. 2019- 74.98% ആയിരുന്നു പോളിങ്. 

സമസ്തയുമായുള്ള തര്‍ക്കവും, സി ഐ സി വിവാദവും വിനയായെന്നു കരുതുന്നു. പ്രധാന വോട്ട് ബാങ്കായ സമസ്തയുടെ വോട്ട് ഇടതിന് മറിയുമോ എന്നാണ് യു ഡി എഫ് ഭയക്കയുന്നത്. തിരഞ്ഞെടുപ്പിന് മണിക്കൂറുകൾക്ക് മുൻപ് ലീഗ് - സമസ്ത സോഷ്യൽ മീഡിയ വഴി ഉള്ള പോര് ഇടതിന് വിനയാകുമെന്നും ഇത്തവണ 2004 ആവർത്തിക്കുമെന്നാണ് ഇടത് ക്യാമ്പ്ന്റെ കണക്ക് കൂട്ടൽ. എന്നാൽ സമസ്ത വോട്ട് തങ്ങൾക്ക് തന്നെ യാണെന്നും പറയുന്നുണ്ടെങ്കിലും വോട്ടിങ് ശതമാനം കുറവ് വെന്ന സാഹചര്യത്തിൽ ഇക്കുറി ഭൂരിപക്ഷം കുറയുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത് 

 

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)