Flash News

Nattu Media

ഈദ് സൗഹൃദ് സംഗമവും പ്രതിഭകൾക്ക് ആദരവും സംഘടിപ്പിച്ചു




വെസ്റ്റ് കൊടിയത്തൂർ
വിദ്യാഭ്യാസ കലാ കായിക രംഗത്ത് മികവ് തെളിയിച്ച പ്രതിഭകൾക്കുള്ള ആദരവും പെരുന്നാൾ സൗഹൃദ് സംഗമവും സഘടിപ്പിച്ച് തണൽവെസ്റ്റ് കൊടിയത്തൂർ ശ്രദ്ധേയമായി.തമിഴ് നാട് സെൻട്രൻ യൂണിവേഴ്സിറ്റിയിൽ നിന്ന് ഭൂമിശാസ്ത്രത്തിൽ പി.എച്ച്.ഡി കരസ്ഥമാക്കിയ ഡോക്ടർ ആശിഖ് വി.വി യെ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ദിവ്യാ ഷിബു പ്രത്യേകം  അനുമോദിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ എം.ടി റിയാസിന്റെ അദ്ധ്യക്ഷതയിൽ  ദിവ്യ ഷിബു (ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ) ചടങ്ങ് ഉത്ഘാടനം ചെയ്തു. ഫസൽ കൊടിയത്തൂർ (ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ),എൻ. അലി അബ്ദുല്ല (ഓർഫനേജ് കൺട്രോൾ ബോർഡ് ചെയർമാൻ ) പ്രഭാഷണം നടത്തി.നൗഷാദ് വി.വി സ്വാഗതവും ഷംസുദീൻ എൻ നന്ദി പറഞ്ഞു.




Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)