കോഴിക്കോട്: സംസ്ഥാന ക്യാമ്പസ് വിംഗ് കമ്മറ്റി റമളാനിൽ തുടങ്ങിയ തസ്ഫിയ ക്യാമ്പയിന് പെരുന്നാൾ വിരുന്നോട് കൂടി സമാപനമായി. റമളാനിൽ വിദ്യാർഥികൾ ഒരുക്കിയ മജ്‌ലിസുന്നൂർ വാർഷികം, അത്തായ വിതരണം, ബദ്ർ അനുസ്മരണം തുടങ്ങിയ വിവിധ പരിപാടികളുടെ സമാപനം കെട്ടാങ്ങൽ CH സൗധം ഓഡിറ്റോറിയത്തിൽ സംസ്ഥാന ഇബാദ് സമിതി അംഗം റസാഖ് മുസ്ലിയാരുടെ അദ്ധ്യക്ഷതയിൽ SKSSF സംസ്ഥാന ജന:സെക്രട്ടറി ഒപി അഷ്റഫ് ഉദ്ഘാടനം നിർവ്വഹിച്ചു. ഉസ്താദ് മുസ്ഥഫ ഹുദവി കൊടുവള്ളി വിദ്യാർഥികൾക്ക് ഈദ് സദ്ദേശം കൈമാറി. ഇത്തവണത്തെ പരിശുദ്ധ റമളാനിൽ കെട്ടാങ്ങൽ ജുമ: മസ്ജിദിൽ മനോഹരമായ ഖിറാഅത്തോടെ തറാവീഹിന് നേതൃത്വം നൽകി ആത്മീയവും ഹൃദയസ്പർശിയുമായ റമളാൻ അനുഭവം സമ്മാനിച്ച NIT MBA വിദ്യാർഥിയും skssf ക്യാമ്പസ് വിംഗ് വൈസ് ചെയർമാനുമായ അനസ് വളാഞ്ചേരിക്ക് campus wing NIT unit -ന്റെ സ്നേഹോപഹാരം കെട്ടാങ്ങൽ town മസ്ജിദ് പ്രസിഡന്റ് അഷ്‌റഫ് സമ്മാനിച്ചു. റഹൂഫ് മലയമ്മ ആശംസ അറിയിച്ചു. റബീഹ്, അനസ്, ഹുനൈസ്, നിസാം, അമീൻ, മുഹമ്മദ്, റബീഹ് U എന്നിവർ നേതൃത്വം നൽകി. ക്യാമ്പസ് വിംഗ് സംസ്ഥാന സമിതി അംഗം അബ്ദുസലാം മലയമ്മ സ്വാഗതവും ആമിർ ലക്ഷദ്വീപ് നന്ദിയും പറഞ്ഞു.
Tags:
KOZHIKODE
