Flash News

Nattu Media

കാന്തപുരത്തിന്റെ പേരിൽ വ്യാജപ്രചാരണം, പോലീസ് കേസെടുത്തു

കാന്തപുരം എപി അബൂബക്കർ മുസ്ല്യാരുടെ പേരിൽ ഫെയ്സ്ബുക്കിൽ പ്രചരിച്ച വ്യാജസന്ദേശം.

കാന്തപുരം എപി അബൂബക്കർ മുസ്ല്യാരുടെ പേരിൽ സമൂഹിക മാധ്യമങ്ങളിൽ വ്യാജപ്രചാരണം നടത്തിയ സംഭവത്തിൽ പോലീസ് കേസെടുത്തു. ''റിയാസ് മൗലവി വധക്കേസിൽ സർക്കാർ പ്രതികളെ സഹായിക്കുന്ന നിലപാടെടുത്തു, വരുന്ന തിരഞ്ഞെടുപ്പിൽ മുസ്ലീം സമുദായം ഇടതുപക്ഷത്തിനെതിരെ വിധിയെഴുതും'' എന്ന് കാന്തപുരം പറഞ്ഞുവെന്ന വ്യാജേന ആയിരുന്നു പ്രചാരണം.

മർക്കസിന്റെ ലെറ്റർ ഹെഡ് വ്യാജമായി നിർമിച്ച് കാന്തപുരത്തിന്റെ ചിത്രവും സന്ദേശത്തിനൊപ്പം ചേർത്തിരുന്നു. എപി അബൂബക്കർ മുസ്ല്യാർ കോൺ​ഗ്രസിന് വോട്ട് അഭ്യർഥിച്ചു എന്നും ഇതിൽ ഉൾപ്പെടുത്തി. ഷാഫി മലബാർ എന്ന ഫെയ്സ്ബുക്ക് അക്കൗണ്ട് വഴിയായിരുന്നു സന്ദേശം പ്രചരിപ്പിച്ചത്. മർക്കസ് പബ്ലിക് റിലേഷൻ ജോയിന്റ് ഡയറക്ടർ നൽകിയ പരാതിയിൽ ഐപിസി 465, 471 എന്നീ വകുപ്പുകൾ പ്രകാരം കോഴിക്കോട് കുന്നമം​ഗലം പോലീസാണ് കേസെടുത്തത്.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)