മടവൂർ സി.എം വലിയുള്ളാഹി മഖാമ് ശരീഫ് മുപ്പത്തിനാലാം ഉറൂസ് മുബാറക് 2024ഏപ്രിൽ 13,14,15,16,17എന്നീ ദിവസങ്ങളിൽ നടക്കും. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തു കോയ തങ്ങൾ പരിപാടി ഉത്ഘാടനം ചെയ്തു. ഇന്ന് നടന്ന സനദ് ദാന സമ്മേളനത്തിൽ 41ഓളം യുവ പണ്ഡിതന്മാർ അശ്അരി ബിരുദം സയ്യിദ് ജിഫ്രി മുത്തു കോയ തങ്ങളിൽ നിന്നും ഏറ്റു വാങ്ങി.
സമ്മേളനം പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.ദാറുൽ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോക്ടർ ബഹാവുദ്ധീൻ നദ്‌വി കൂരിയാട് മുഖ്യാഥിതിയായിരുന്നു. ഡോക്ടർ ബഷീർ ഫൈസി ദേശമംഗലം മുഖ്യ പ്രഭാഷണം നടത്തി.പതിനേഴാം തിയ്യതി നടക്കുന്ന അന്നദാന ത്തോട്
കൂടി ഉറൂസ് സമാപിക്കും.
Tags:
KOZHIKODE

