Flash News

Nattu Media

കൊടിയത്തൂരിൽ ദേശാടന പക്ഷികളെ ക്രൂരമായി വേട്ടയാടി ചുട്ടു തിന്നുന്ന സംഘത്തിലെ മൂന്ന് പേർ അറസ്റ്റിൽ


കൊടിയത്തൂർ
: ദേശാടന പക്ഷികളെയടക്കം  കണ്ണില്‍ കമ്പി കുത്തിക്കയറ്റി അതിക്രൂരമായി  വേട്ടയാടിപ്പിടിച്ച്‌ ചുട്ടു തിന്നുന്ന സംഘത്തിലെ മൂന്ന് പേർ അറസ്റ്റിൽ. കൊടിയത്തൂർ പഞ്ചായത്തിലെ കാരകുറ്റിയിലാണ് സംഭവം. പന്നിക്കോട് താമസിക്കുന്ന ആക്രി കച്ചവടം നടത്തുന്ന തമിഴ്നാട് സ്വദേശികളായ മണികണ്ഠൻ ,രാജേഷ് ,രവി എന്നിവരെയാണ് നാട്ടുകാർ പിടികൂടി മുക്കം പോലീസിൽ ഏൽപ്പിച്ചത്. രണ്ടുപേർ ഓടി രക്ഷപ്പെട്ടു. പിടിയിലായവരെ പൊലീസ് വനം വകുപ്പിന് കൈമാറി.

പ്രാവ്, കൊക്ക് ഉള്‍പ്പെടെയുള്ള പക്ഷികളാണ് സംഘത്തിന്റെ ലക്ഷ്യം.
പക്ഷികളുടെ കണ്ണില്‍ കമ്പിയോ മൊട്ടുസൂചിയോ പോലുള്ളവ കുത്തിക്കയറ്റി കാഴ്ച നഷ്ടപ്പെടുത്തിയ ശേഷം അവയുടെ കാല്‍ കയറില്‍ ബന്ധിപ്പിച്ചിടും. ചിറകിട്ടടിക്കുന്നത് കണ്ട് മറ്റ് പക്ഷികള്‍ എത്തുമ്പോള്‍ അവയെ കൂട്ടമായി പിടികൂടും. ഇതാണ് പതിവ് രീതി. ഇവയെ കൊന്ന് തിന്നുകയോ കച്ചവടത്തിനായി കൊണ്ടുപോവുമായയോ ആണ് ഇവർ ചെയ്‌തിരുന്നത്‌. പല തവണ പരിസരവാസികൾ താക്കീത് നൽകി വിട്ടയച്ചെങ്കിലും ഈ ക്രൂരകൃത്യം പതിവാക്കുകയായിരുന്നതായി നാട്ടുകാർ പറയുന്നു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)