Flash News

Nattu Media

സീതി ഹാജി സൗധം ചെറുവാടി പെരുന്നാൾ കിറ്റ് വിതരണം നടത്തി


ചെറുവാടി
: തുടർച്ചയായി നാല്പത് വർഷം പൂർത്തിയാക്കിയ സീതിഹാജി സൗധം  വെൽഫെയർ റിലീഫ് കമ്മറ്റി ചെറുവാടിയുടെ 350 ഓളം കുടുംബങ്ങൾക്കുള്ള പെരുന്നാൾ കിറ്റ് വിതരണം യുഡിഎഫ് ചെയർമാൻ കെവി അബ്ദുറഹ്മാൻ സാഹിബ് സീതി ഹാജി സൗധം ചെറുവാടി കൺവീനർ മുഹമ്മദ് നെല്ലുവീട്ടിലിന് ലിസ്റ്റ് കൈമാറി നിർവ്വഹിച്ചു. ചടങ്ങിൽ എസ് നാസർ അധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫസൽ കൊടിയത്തൂർ മണ്ടലം മുസ്ലീം ലീഗ്-ജന സെക്രട്ടറി പിജി മുഹമ്മദ്, സിവി അബ്ദു റസാഖ്,നഈം തറമ്മൽ, മുജീബ് കെവി, അസീസ് പുത്തലത്ത് സംബന്ധിച്ചു. എൻ ജമാൽ സ്വാഗതവും നിയാസ് ചെറുവാടി നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)